ഉള്ള്യേരി: പനിബാധിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ആനവാതിൽ കൂടത്തിങ്കൽ ഷൈജു -രേഷ്മ ദമ്പതികളുടെ മകൾ ഋതുനന്ദ (12) ആണ് മരിച്ചത്. പനിയെ തുടർന്ന് ഞായറാഴ്ച രാവിലെ കുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി ഒന്നരയോടെ വീണ്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11ഓടെ മരിച്ചു. കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഋതു വർണ ഇരട്ടസഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.