കാഞ്ഞങ്ങാട്: പെരിയ ചെര്‍ക്കപ്പാറയില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു. ചെര്‍ക്കപ്പാറ സര്‍ഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചെര്‍ക്കപ്പാറയിലെ പ്രവാസിയായ കെ. രവീന്ദ്രനാഥ്-ഷീബ ദമ്പതികളുടെ മകൻ അമ്പാടി എന്ന നന്ദഗോപൻ (15), മഞ്ഞങ്ങാട്ടെ ദിനേശൻ-രേഷ്മ ദമ്പതികളുടെ ഏകമകൻ ദിൽജിത്ത് (14) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊന്നിച്ച് കുളിക്കുന്നതിനിടെയാണ് അപകടം. ഇരുവരും വെള്ളത്തിൽ മുങ്ങിയ വിവരം കൂടെയുള്ള കുട്ടികളാണ് പരിസരവാസികളെ അറിയിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആദ്യം ദിൽജിത്തിനെ കണ്ടെത്തി. നന്ദഗോപാലിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. നന്ദഗോപാൽ ക്രൈസ്റ്റ് സ്കൂളിലെ പത്താംതരം വിദ്യാർഥിയാണ്. സഹോദരി: നന്ദന. ദിൽജിത്ത് പെരിയ ഗവ. ഹൈസ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.