കക്കട്ടിൽ: വീടിന്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. നരിപ്പറ്റ ചെവിട്ടുപാറ റഷീദിന്റെ മകൻ റഫ്നാസാണ്(18) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാർപോർച്ചിന്റെ സൺഷേഡിൽ നിന്നാണ് വീണത്. കല്ലാച്ചി ഹൈടെക് കോളജ് ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം രാത്രി ചിയ്യൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സഫീറ കുളങ്ങരത്ത്. സഹോദരങ്ങൾ: റിഫ ഫാത്തിമ, മുഹമ്മദ് റിഫാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.