Posted On
date_range Updated On
date_range ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ വീട്ടമ്മ അതേ ബസ് കയറി മരിച്ചു
അഞ്ചൽ: ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ വീട്ടമ്മ അതേ ബസ് കയറി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഉദിയർകോണം തടത്തരികത്ത് വീട്ടിൽ രാധ (58)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആയൂർ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെൻ്ററിന് സമീപമാണ് അപകടം നടന്നത്.
തിരുവനന്തപുരത്തു നിന്നും വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ വന്നിറങ്ങിയ രാധ എതിർ ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് തട്ടി വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ഭർത്താവ്: കൃഷ്ണൻ. മക്കൾ: രതീഷ്, രജീഷ്. മരുമക്കൾ: വിനീത, സൂര്യ. ചടയമംഗലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.