വാട്ടർ ഫോർഡ് സെവൻസ് ഫുട്ബാൾ മേളക്ക് കൊടിയിറങ്ങി

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബാളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർ ഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബാൾ മേളക്ക് കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മത്സരങ്ങൾ കാണാൻ നിരവധി പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30, 30 പ്ലസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് ഏറ്റുമുട്ടിയത്.

അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മത്സരത്തിൽ ഗോൾവേ ഗാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേഴ്സ് ജേതാക്കളായി. നിശ്ചിത സമയത്ത് ഓരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ഈ വിഭാഗത്തിലെ മികച്ച കളിക്കാരനായി ഗോൾവേ ഗാലക്സിയുടെ അമലിനെ തെരഞ്ഞെടുത്തു. മികച്ച പ്രതിരോധനിര താരമായി ഡബ്ലിൻ സ്ട്രൈക്കേഴ്‌സിന്റെ റോണിത് ജെയിനിനെയും മികച്ച കീപ്പറായി ഗോൾവേ ഗാലക്സിയുടെ സണ്ണി എബ്രഹാമിനെയും തെരഞ്ഞെടുത്തു.

30 പ്ലസ് വിഭാഗത്തിൽ ഡബ്ലിൻ യുനൈറ്റഡ് ജേതാക്കളായി. ആവേശകരമായ കലാശ പോരാട്ടത്തിൽ ഐറിഷ് ടസ്‌ക്കേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡബ്ലിൻ യുനൈറ്റഡ് കന്നി കിരീടം സ്വന്തമാക്കിയത്. മികച്ച താരമായി ഡബ്ലിൻ യുനൈറ്റഡിന്റെ ഹാദിയെയും മികച്ച പ്രതിരോധ നിര താരമായി വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ ജിബിൻ ആന്റണിയെയും മികച്ച കീപ്പറായി കാർത്തിക് കമ്മത്തിനെയും തെരഞ്ഞെടുത്തു.

Tags:    
News Summary - Waterford Sevens Football Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.