Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥി കാനഡയിൽ ഹൃദയാഘാതം മൂലം മരിച്ചു
ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി കാനഡയിൽ ഹൃദയാഘാതം വന്നു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അഹ്മദ്(25)ആണ് മരിച്ചത്. കാനഡയിലെ കൊണസ്റ്റോഗ കോളജിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ചെയ്യുകയായിരുന്നു അഹ്മദ്. തെലങ്കാനയിലെ രാഷ്ട്രീയ പാർട്ടിയായ മജ്ലിസ് ബച്ചാവോ തെഹ്‍രീക് നേതാവ് അംജദുല്ല ഖാൻ ആണ് മരണവിവരം സാമൂഹിക മാധ്യമം വഴി അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് അഹ്മദിന്റെ കുടുംബം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറോട് അഭ്യർഥിച്ചു.
കഴിഞ്ഞയാഴ്ച അഹ്മദിന് പനി ബാധിച്ചിരുന്നതായി അംജദുല്ല ഖാൻ അറിയിച്ചു. പിന്നീടാണ് വിദ്യാർഥി ഹൃദയാഘാതം വന്ന് മരിച്ചതായി ബന്ധു അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.