പ്രളയതീവ്രത അറബി മോണോ ആക്ടിലൂടെ അവതരിപ്പിച്ച് എറണാകുളം വെമ്പിള്ളി പാടത്താൻ വീട്ടിൽ സബാൻ നേടിയത് നിറഞ്ഞ കൈയടി. എച്ച്.എസ് വിഭാഗത്തിൽ ആദ്യമായി മത്സരിച്ച സബാൻ ദുരിതത്തിൽപെട്ട ജനങ്ങളുടെ കഷ്ടതകൾ അഞ്ചുമിനിറ്റുകൊണ്ട് അവതരിപ്പിച്ചു. ആലുവപ്പുഴ കരകവിഞ്ഞ് ഒഴുകുന്ന തീവ്രതയും മനുഷ്യൻ രക്ഷതേടി പലായനം ചെയ്യുന്നതും അവതരിപ്പിച്ചു. സദക്കത്തുല്ല- ഐഷ ദമ്പതികളുടെ മകനാണ്. കുഴുവേലിപ്പടി അൽ മനാർ എച്ച്.എസ്.എസിലെ അധ്യാപകൻ ഹാഷിം ആലുവയാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.