കുന്ദമംഗലം: പതിനൊന്നു ദിവസം മുമ്പ് പന്തീർപാടം പണ്ടാരപറമ്പ് ഭാഗത്ത് പൂനൂർ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുഴയുടെ തീരത്തുള്ള കുന്നിൽ താമസിക്കുന്ന മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യ (53) യുടെ മൃതദേഹമാണ് കാരന്തൂർ ഭാഗത്തുള്ള തൈക്കണ്ടി കടവിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ഐ..ആർ.ഡബ്ല്യു വളൻറിയർമാർ കണ്ടെടുത്തത്. നവംബർ 19ന് രാവിലെയാണ് കാണാതായത്. കുന്ദമംഗലം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിലും പരിസരങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് നായ മണംപിടിച്ച് തീരത്ത് എത്തിയതോടെ പുഴയിൽ ചാടിയതാണോയെന്ന സംശയം ബലപ്പെട്ടിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് എസ്.ഐമാരായ അഷ്റഫ്, വിൻസൻറ് എന്നിവർ വെള്ളിമാട്കുന്ന് ഫയർ ആൻഡ് റസ്ക്യൂ വിഭാഗവുമായി ബന്ധപ്പെടുകയും ഫയർഫോഴ്സ് സ്കൂബ ടീം സ്ഥലെത്തത്തുകയും ചെയ്തിരുന്നു.ആധുനിക സജ്ജീകരണങ്ങളോടെ സ്കൂബ ടീം പുഴയിൽ രണ്ട് കിലോമീറ്റർ ഭാഗത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പുഴയിൽ തിരച്ചിൽ നടത്തിയ ബഷീർ ഷർഖി, സ്വാലിഹ് നന്മണ്ട, ഷബീർ ചെറുവണ്ണൂർ, പി.പി. നിസാർ, നാസർ നരിക്കുനി എന്നിവരുടെയും നേതൃത്വത്തിലെ 30 അംഗ ഐ.ആർ.ഡബ്ല്യു വളൻറിയർമാരാണ് മൃതദേഹം കണ്ടെടുത്തത്. റുഖിയ്യയുടെ ഭർത്താവ്: മൊയ്തീൻ. മകൾ: അസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.