മാനന്തവാടി: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പുഴ കൈതക്കൊല്ലി പെരുമ്പുള്ളി (കുന്നിൽ) രാജെൻറ മകൻ ദിവീഷാണ് (33) മരിച്ചത്. ഈ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ മാതാവ് അയൽവാസികളെ അറിയിച്ചിരുന്നു. ഇവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദിവീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: പങ്കജം. സഹോദരങ്ങൾ: ദിവ്യ, ദിവിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.