Posted On
date_range Updated On
date_range കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിൽക്കും -മാണി സി.കാപ്പൻ
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിൽക്കുമെന്ന് എൻ.സി.പി നേതാവ് മാണി സി.കാപ്പൻ. പാർട്ട ിയിലെ ഒരു വിഭാഗം മാത്രമാണ് ബി.ജെ.പിക്ക് പിന്തുണ നൽകിയത്. ഇവർക്കെതിരെ പാർട്ടിയുടെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശരത് പവാറിനെ ഇ.ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ സാധിക്കില്ല. അജിത് പവാറിനെതിരെ കേസുകളുണ്ട്. മഹാരാഷ്ട്രയിലെ പ്രശ്നം ദേശീയതലത്തിൽ എൻ.സി.പിയെ ബാധിക്കില്ല. അജിത് പവാർ പാർട്ടിയുടെ ദേശീയ നേതാവല്ലെന്നും മാണി സി.കാപ്പൻ വ്യക്തമാക്കി.
കേരളത്തിലെ 99 ശതമാനം എൻ.സി.പി പ്രവർത്തകരും ബി.ജെ.പിയുമായുള്ള സഖ്യത്തെ അനുകൂലിക്കില്ല. പുതിയ സാഹചര്യം എൻ.സി.പിയിലെ സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.