മദ്യനയം: മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ

തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റംവരുത്തിയ സ൪ക്കാ൪ തീരുമാനത്തിന് കോൺഗ്രസ് നിയമസഭാകക്ഷിയുടെ അനൗപചാരിക യോഗത്തിൽ പൂ൪ണപിന്തുണ. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒൗദ്യോഗികവസതിയായ ക്ളിഫ്ഹൗസിൽ ചേ൪ന്ന യോഗത്തിൽ ആകെയുള്ള 40 എം.എൽ.എമാരിൽ  31 പേരും സംബന്ധിച്ചു. ഏകദേശം മൂന്നരമണിക്കൂ൪ നീണ്ട യോഗത്തിൽ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനെതിരെ കടുത്ത വിമ൪ശമുയ൪ന്നു.
മദ്യനയത്തിൽ പ്രായോഗികമായി സ൪ക്കാ൪ കൈക്കൊണ്ട എല്ലാതീരുമാനങ്ങളും നടപടികളും ശരിവെച്ചുവെന്ന് യോഗശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി കൂടിയായ ബെന്നി ബെഹനാൻ അറിയിച്ചു. പാ൪ട്ടിയും സ൪ക്കാറും യോജിച്ചുപോകണമെന്നും ഇതിനനുകൂലമായ സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിയോടും മറ്റ് നേതാക്കളോടും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പരിഗണിച്ച എല്ലാ വിഷയങ്ങളും ബന്ധപ്പെട്ട തലങ്ങളിൽ ച൪ച്ചചെയ്ത് പാ൪ട്ടിയിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. യോഗത്തിനത്തൊതിരുന്ന എം.എൽ.എമാ൪ തീരുമാനങ്ങളോട് യോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാകക്ഷിയോഗങ്ങളിൽ സ്പീക്ക൪ സംബന്ധിക്കാറില്ല. അദ്ദേഹത്തിനുപുറമെ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, സണ്ണി ജോസഫ്, ടി.എൻ. പ്രതാപൻ, കെ. അച്യുതൻ,തേറമ്പിൽ രാമകൃഷ്ണൻ, എം.പി. വിൻസെൻറ്, എ.പി. അബ്ദുല്ലക്കുട്ടി, ഐ.സി. ബാലകൃഷ്ണൻ എന്നിവ൪ യോഗത്തിന് എത്തിയിരുന്നില്ല.
മദ്യനയത്തിൽ മാറ്റംവരുത്തിയതിനെതിരെ വി.എം. സുധീരൻ കടുത്ത വി൪ശമുയ൪ത്തിയതിനെ തുട൪ന്നാണ് കോൺഗ്രസിലെ എ, ഐ വിഭാഗങ്ങൾ കൂടിയാലോചിച്ച്നിയമസഭാകക്ഷിയുടെ അനൗപചാരികയോഗം വിളിക്കാൻ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡൻറിനെ കൂടി അറിയിച്ചും അദ്ദേഹത്തിൻെറ സാന്നിധ്യത്തിലുമാണ് നിയമസഭാകക്ഷിയോഗം ചേരാറുള്ളത്. എന്നാൽ അദ്ദേഹവുമായി കൂടിയാലോചിക്കാതെ അനൗപചാരികയോഗം വിളിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറുമായി ആലോചിക്കാതെ യോഗം ചേരുന്നതിനെതിരെ ടി.എൻ. പ്രതാപൻ രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രിയും കൂട്ടരും വഴങ്ങിയില്ല.  കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നില്ളെന്നും പാ൪ട്ടി എം.എൽ.എമാ൪ തന്നെ വന്നു കാണുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് യോഗം ആരംഭിച്ചത്. മദ്യനയത്തിൽ വരുത്തിയ മാറ്റങ്ങളിൽനിന്ന് പിന്നോട്ടുപോകില്ളെന്ന് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 2024ൽ സമ്പൂ൪ണ മദ്യനിരോധമെന്ന ലക്ഷ്യത്തിൽ മാറ്റമില്ല. ഇപ്പോൾ വരുത്തിയ മാറ്റങ്ങളെപ്പറ്റി ശരിക്കും മനസ്സിലാക്കാതെയുള്ള വിമ൪ശങ്ങളാണ് നടക്കുന്നത്. പ്രായോഗിക തീരുമാനങ്ങളാണ് സ൪ക്കാ൪ സ്വീകരിച്ചത്. ഉദയഭാനു കമീഷൻ റിപ്പോ൪ട്ടിലെ ശിപാ൪ശകൾ പ്രകാരം പടിപടിയായി മദ്യം നിരോധിക്കുന്നതിനാവശ്യമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പക്ഷെ, അതിൻെറ ക്രെഡിറ്റ് ലഭിക്കാത്തവിധമുള്ള കാര്യങ്ങളാണ് സംഭവിച്ചത്. രണ്ടുകൈകളും ചേ൪ത്തടിച്ചാലേ ശബ്ദമുണ്ടാകൂ. പക്ഷെ, ശബ്ദം അല്ല പരിഹാരമാണ് വേണ്ടതെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.