‘എല്ലാവര്‍ക്കും വീട്’ പദ്ധതിയുമായി മാനന്തവാടി പഞ്ചായത്ത്

മാനന്തവാടി: പഞ്ചായത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുന്ന രാജീവ് ഗാന്ധി ഭവന നിര്‍മാണ പദ്ധതിയുമായി മാനന്തവാടി ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക അനുമതിയോടെയാണ് പദ്ധതി നടത്തുന്നത്. ആദ്യഘട്ടത്തില്‍ 300 വീടുകളാണ് നിര്‍മിച്ചുനല്‍കുക. 23 വാര്‍ഡുകളില്‍ നടത്തിയ ഗ്രാമസഭകളില്‍ നിന്ന് തയാറാക്കിയ ഭവനരഹിതരുടെ ലിസ്റ്റ് പ്രകാരം ആദ്യ 13 സ്ഥാനങ്ങളില്‍പെട്ടവര്‍ക്കാണ് വീട് അനുവദിച്ചത്. 10 സെന്‍റില്‍ കുറവ് ഭൂമിയുള്ളവര്‍, വിധവ, അഗതികള്‍ , ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി ഗ്രാമസഭയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പഞ്ചായത്തിന്‍െറ വരുമാനത്തില്‍ നിന്ന് മൂന്ന് കോടിയും വയനാട് ജില്ലാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മൂന്ന് കോടി രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 10 വര്‍ഷം കൊണ്ട് വായ്പാതുക പഞ്ചായത്ത് തിരിച്ചടയ്ക്കും. വീടിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും. 2015 മാര്‍ച്ച് 31നകം 75 ശതമാനം വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.