മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന്‍െറ ആദ്യ ചുവട്

ശ്രീഹരിക്കോട്ട: ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതിലെ ആദ്യ ചുവടുവെപ്പാണ് ഐ.എസ്.ആ൪.ഒ വ്യാഴാഴ്ച പൂ൪ത്തിയാക്കിയത്. കടമ്പകൾ ധാരാളം താണ്ടാനുണ്ടെങ്കിലും ചൊവ്വ ദൗത്യത്തിനുശേഷം മറ്റൊരു ശ്രമകരമായ ദൗത്യത്തിനാണ് ഐ.എസ്.ആ൪.ഒ തുടക്കം കുറിച്ചിരിക്കുന്നത്. പത്ത് വ൪ഷം കൊണ്ട് മനുഷ്യനെ ബഹിരാകാശത്തത്തെിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഐ.എസ്.ആ൪.ഒ.

ഐ.എസ്.ആ൪.ഒയുടെ വിക്ഷേപണ വാഹനങ്ങളിൽ കുടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ളത് ഇതുവരെ ജി.എസ്.എൽ.വി മാ൪ക്ക് രണ്ടായിരുന്നു. രണ്ട് ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് ഇതിന് വഹിക്കാൻ ശേഷിയുണ്ടായിരുന്നത്. പി.എസ്.എൽ.വിയുടെ ശേഷി 1.5 ടൺ വരെയായിരുന്നു.

ഐ.എസ്.ആ൪.ഒയുടെ തന്നെ ഭാരമേറിയ ഉപഗ്രഹങ്ങളായ ഇൻസാറ്റ് പോലുള്ളവയുടെ വിക്ഷേപണത്തിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടുകയായിരുന്നു ഇതുവരെ. ഇനിമുതൽ അഞ്ച് ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജി.എസ്.എൽ.വി മാ൪ക്ക് മൂന്ന് ഉപയോഗിക്കാനാവും. 3.65 ടൺ ആണ് മാ൪ക്ക് മൂന്നിനൊപ്പം വിക്ഷേപിച്ച മാതൃകാ പേടകത്തിൻെറ ഭാരം.

വാണിജ്യാടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കാറുള്ള ഐ.എസ്.ആ൪.ഒക്ക് ഇനി കൂടുതൽ ഉപഗ്രങ്ങൾ വിക്ഷേപിക്കാൻ കഴിയും.  മൂന്ന് ആളുകളെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിധമാണ് മാതൃകാ പേടകം നി൪മിച്ചിരുന്നത്. ബഹിരാകാശത്തുനിന്ന് ഉപഗ്രഹം സുരക്ഷിതമായി തിരിച്ചിറക്കുന്നതിൻെറ പരീക്ഷണം കൂടിയായിരുന്നു വ്യാഴാഴ്ച നടത്തിയത്. 9.30ന് വിക്ഷേപിച്ച റോക്കറ്റിൽനിന്ന് 5.51 മിനിറ്റിൽ ക്രൂ മൊഡ്യൂൾ വേ൪പെട്ടു. പിന്നീട് സുരക്ഷിതമായി പാരച്യൂട്ട് വഴി കടലിൽ പതിപ്പിക്കുകയായിരുന്നു. 15 കോടി രൂപ ചെലവിട്ട കെയ൪ (ക്രൂ മൊഡ്യൂൾ അറ്റ്മോസഫറിക് റീ എൻട്രി എക്സ്പിരിമെൻറ്) പദ്ധതിയുടെ ഡയറക്ട൪ കോട്ടയം സ്വദേശി എസ്. ഉണ്ണികൃഷ്ണനാണ്.

രണ്ട് സെറ്റ് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് മാതൃകാ ഉപഗ്രഹം സുരക്ഷിതമായി തിരിച്ചിറക്കിയത്. ബംഗാൾ ഉൾക്കടലിൽ ഇന്ദിര പോയൻറിന് സമീപമാണ് മൊഡ്യൂൾ ഇറക്കിയത്. കോസ്റ്റ് ഗാ൪ഡിൻെറ കപ്പലുകളാണ് ഇത് കടലിൽനിന്ന് വീണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.