ദുബൈ: ഒട്ടകപ്പുറത്തേറി കിളിമഞ്ചാരോ പ൪വതം കീഴടക്കി അഞ്ച് സ്വദേശി സഞ്ചാരികൾ ചരിത്രം രചിച്ചു. ഹംദാൻ ബിൻ മുഹമ്മദ് ഹെരിറ്റേജ് സെൻററിൻെറ സ്പോൺസ൪ഷിപ്പിന് കീഴിൽ നടത്തിയ യാത്രക്കൊടുവിലാണ് ഇവ൪ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയിൽ യു.എ.ഇ പതാക ഉയ൪ത്തിയത്. എവറസ്റ്റ് കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ കൊടുമുടിയാണ് കിളിമഞ്ചാരോ.
സഈദ് ഖമീസ് അൽ മഅ്മാരി, അഹ്മദ് അൽ ഖാസിമി, അവാദ് മെജ്രിൻ, ആരിഫ് അൽ സുവൈദി, ഹിശാം അൽ സറൂനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ യു.എ.ഇ സ്വദേശിയാണ് സഈദ് ഖമീസ് അൽ മഅ്മാരി.
ഒട്ടകപ്പുറത്ത് 40,000 കിലോമീറ്റ൪ ലോകം ചുറ്റിയാളാണ് അഹ്മദ് അൽ ഖാസിമി. 15 ദിവസം നീണ്ട യാത്രക്കൊടുവിലാണ് ഇവ൪ ലക്ഷ്യത്തിലത്തെിയത്. നാലുദിവസം തയാറെടുപ്പുകൾക്കും ഒട്ടകങ്ങളുടെ പരിശീലനത്തിനുമാണ് വിനിയോഗിച്ചത്. 19,000 അടി ഉയരമുള്ള കൊടുമുടിയുടെ ചുവട്ടിൽ നിന്ന് ഉച്ചിയിലത്തൊൻ എട്ട് ദിവസമെടുത്തു. തിരിച്ചിറങ്ങാൻ മൂന്നുദിവസവും.
നിരവധി വെല്ലുവിളികൾ നേരിട്ടാണ് യാത്ര പൂ൪ത്തീകരിച്ചതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ഒട്ടകങ്ങൾക്ക് പുതിയ സാഹചര്യങ്ങൾ പരിചിതമല്ലാതിരുന്നത് പ്രയാസം സൃഷ്ടിച്ചു. മൈനസ് 10 ഡിഗ്രി കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും പ്രതിബന്ധങ്ങളായിരുന്നു. 10,000 അടി മുകളിലത്തെിയപ്പോൾ ഓക്സിജൻ ദൗ൪ലഭ്യം മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചു. തിരിച്ചിറക്കവും പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ എന്തുവില കൊടുത്തും കൊടുമുടിക്ക് മുകളിൽ പതാക പാറിക്കണമെന്ന നിശ്ചയദാ൪ഢ്യമാണ് തങ്ങളെ മുന്നോട്ട് നയിച്ചതെന്ന് സംഘാംഗങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.