ജി.സി.സി : ഏകീകൃത നാവിക സേനക്ക് രൂപംനല്‍കും

ദോഹ: ഗൾഫ് രാജ്യങ്ങൾക്കായി ഏകീകൃത നാവിക സേന രൂപവൽകരിക്കാനും അംഗ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ദീ൪ഘദൂര റെയിൽ പദ്ധതി ഊ൪ജ്ജിതമാക്കാനും ജി.സി.സി ഉച്ചകോടിയിൽ തീരുമാനം.
ആറ് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത നാവികസേനക്ക് രൂപം നൽകണമെന്നും സുരക്ഷ ഭീഷണികളെ ഏകീകൃതമായി നേരിടണമെന്നും കുവൈത്തിൽ ചേ൪ന്ന ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ അഭിപ്രായമുയ൪ന്നിരുന്നു. ഇത് സംബന്ധിച്ച ശിപാ൪ശ പരിശോധിച്ച ഉച്ചകോടി ഏകീകൃത നാവികസേനക്ക് അംഗീകാരം നൽകുകയായിരുന്നു. ഗൾഫിലും സമീപരാജ്യങ്ങളിലും നിലനിൽക്കുന്ന സുരക്ഷാഭീഷണിയുടെ സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ കടൽ, കര, വായു മാ൪ഗമുള്ള സുരക്ഷക്ക് ഏകീകൃത നീക്കം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. കരസേന രംഗത്ത് ജി.സി.സി രാജ്യങ്ങളിൽ നിലവിലുള്ള ‘ദി൪ഉൽ ജസീറ’ എന്ന സംയുക്തസേന ഒരു പരിധിവരെ ദൗത്യം പൂ൪ത്തീകരിക്കാൻ സജ്ജമാണ്. ബഹ്റൈനിലെ ആഭ്യന്തരസംഘ൪ഷങ്ങളിൽ ദി൪ഉൽ ജസീറ കഴിവ് തെളിയിച്ചിട്ടുണ്ട്. സമാന സ്വഭാവത്തിലായിരിക്കും നാവികസേനയും പ്രവ൪ത്തിക്കുക. ജി.സി.സി രാജ്യങ്ങളിൽ ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ സമയബന്ധിതമായി പൂ൪ത്തിയാക്കാനും ജി.സി.സി തീരുമാനമായി. ജിസിസിയിലെ വാട്ട൪ ലിങ്കേജ്, ജലസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോ൪ട്ട് ഉച്ചകോടി പരിശോധിച്ചു. ഗൾഫ് കോമൺ മാ൪ക്കറ്റ് രൂപവൽകരിക്കാനുള്ള നടപടികൾ ഊ൪ജിതമാക്കാനും നി൪ദേശം നൽകി.
സുരക്ഷ, നയതന്ത്ര സാമ്പത്തിക വിഷയങ്ങൾക്കൊപ്പം പ്രാധാന്യത്തോടെയാണ് ഗതാഗത പദ്ധതികളെക്കുറിച്ചും ച൪ച്ച നടന്നത്. ജി.സി.സി റെയിൽ നാല് വ൪ഷത്തിനുളളിൽ പ്രവ൪ത്തന സജജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജി.സി.സി സുപ്രീം കൗൺസിൽ അറിയിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ പൊതുജന-ചരക്ക് ഗതാഗതം വ൪ധിപ്പിക്കുന്നതിൽ റെയിൽ പദ്ധതിക്ക് വ൪ലിയ പങ്ക് വഹിക്കാനാവുമെന്നതിനാൽ എത്രയും വേഗം യാഥാ൪ഥ്യമാക്കണമെന്നതാണ് ജി.സി.സി സുപ്രീം കൗൺസിലിൻെറ തീരുമാനം. 2,117കിലോമീറ്റ൪ നീളമുളള റെയിൽവേ ലൈൻ കുവൈത്തിൽ നിന്ന് ഒമാനിലേക്ക് സൗദി അറേബ്യ, ബഹ്റൈൻ, ഖത്ത൪, യു.എ.ഇ വഴി കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. 15.4 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഖത്ത൪ സൗദി അതി൪ത്തിയിൽ നിന്ന് ദോഹയിലേക്കുളള 148 കിലോ മീറ്റ൪ റെയിൽ നി൪മ്മിക്കും. ഇതിൻെറ പ്രവ൪ത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. റെയിൽ വഴി എജുക്കേഷൻ സിറ്റിയിലെ സ്റ്റേഷനിലത്തെുന്ന യാത്രക്കാ൪ക്ക് ദോഹയുടെ മറ്റു ഭാഗങ്ങളിലത്തൊൻ ദോഹ മെട്രോയെ അവലംബിക്കാം. ഇവിടെ നിന്നും പുതിയ തുറമുഖത്തേക്കും ഇൻഡസ്ട്രിയൽ ഏരിയയിലേക്കും ചരക്ക് റെയിൽ പാതയും നി൪മ്മിക്കും. അവസാനഘട്ടത്തിൽ ഖത്തറിനെ ബഹ്റൈനുമായി ബന്ധിപ്പിച്ചുകൊണ്ടുളള റെയിൽ പാതയും നി൪മ്മിക്കും.
റെയിൽ ശൃംഖല നിലവിൽ വരുന്നതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുളള ചരക്കുനീക്കം റെയിൽ വഴിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, എല്ലാ രാജ്യങ്ങളും പദ്ധതി പ്രവ൪ത്തനത്തിൽ പിന്നിലാണെന്നും 2018ൽ പണി പൂ൪ത്തിയാക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും ബഹ്റൈൻ ഗതാഗത മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നി൪മാണം 2019ൽ പൂ൪ത്തിയാക്കുന്നതിനെ കുറിച്ച് കുവൈത്തും ആലോചിച്ചിരുന്നു.
നടപടികൾ നടക്കുന്നുണ്ടെങ്കിലും ഖത്തറിലും നി൪മാണ പ്രവൃത്തികൾ നിശ്ചയിച്ച സമയത്ത് പൂ൪ത്തിയാകുന്ന കാര്യം സംശയമാണ്. രാജ്യത്തെ ടെണ്ട൪ നടപടികൾ 2014 മധ്യത്തോടെ മാത്രമാണ് പൂ൪ത്തിയായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.