കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവം: ആരോപണവിധേയരെ തള്ളി സി.പി.എം

തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവത്തിൽ ആരോപണവിധേയരെ പൂ൪ണമായി തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഒരു കമ്യൂണിസ്റ്റുകാരനും ചെയ്യാൻ കഴിയാത്ത, പൊറുക്കാൻ കഴിയാത്ത മഹാപാതകമാണ് ഉണ്ടായതെന്നും ഇവരെ പുറത്താക്കാനുള്ള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ശരിയാണെന്നും ശനിയാഴ്ച ചേ൪ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് കണ്ടത്തെൽ പൂ൪ണമായി ശരിവെക്കുന്നതാണ് പാ൪ട്ടി സംസ്ഥാന നേതൃത്വത്തിൻെറ നിലപാട്.
ഒരു കമ്യൂണിസ്റ്റുകാരൻെറ ഭ്രാന്താവസ്ഥയിൽപോലും കൃഷ്ണപിള്ള സ്മാരകത്തിനെതിരായ ചെറുചിന്തപോലും ഉദിക്കില്ളെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.

തങ്ങൾ കമ്യൂണിസ്റ്റ് മനസ്സുള്ളവരല്ളെന്ന് തെളിയിക്കാൻ അവ൪ക്ക് ഇതിനേക്കാൾ കൂടുതലായി ഒന്നും ചെയ്യാനില്ല. ഈ ബോധത്തോടെയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി രണ്ടുപേരെ പുറത്താക്കിയത്. കണ്ണാ൪ക്കാട് പ്രദേശത്തെയും ആലപ്പുഴ ജില്ലയിലെയും പാ൪ട്ടി ബോധ്യപ്പെട്ട് അംഗീകരിച്ച നടപടിയാണിത്. ഇവരിൽ ചില൪ പാ൪ട്ടി താൽപര്യത്തിനെതിരെ നീങ്ങുന്നതും പാ൪ട്ടിക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതും ഇതാദ്യമല്ല. പാ൪ട്ടിയുടെ പ്രതിച്ഛായ ബഹുജനമധ്യത്തിൽ ഇടിക്കുന്ന നടപടികളുടെ പേരിൽ നേരത്തേ ചില൪ നടപടിക്ക് വിധേയരായിരുന്നു. എന്നിട്ടും തെറ്റുതിരുത്താനുള്ള അവസരം കൊടുക്കാനുള്ള സഹിഷ്ണുതാ മനോഭാവമാണ് പാ൪ട്ടി കാട്ടിയത്.

എന്നാൽ, മാപ്പ൪ഹിക്കാത്ത മഹാകുറ്റകൃത്യം ചെയ്യാനുള്ള അവസരമാക്കി അതിനെ ദുരുപയോഗിക്കുകയാണ് ചെയ്തത്.
അതേസമയം, ആരോപണവിധേയരിൽ ഒരാളും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ പേഴ്സനൽ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രൻ സംഭവത്തിൽ പാ൪ട്ടിതല അന്വേഷണം അഭ്യ൪ഥിച്ച് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി.
2006ൽ വി.എസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥിയാക്കേണ്ടെന്ന തീരുമാനത്തിനെതിരെ നടത്തിയ പ്രകടനത്തിൻെറ പേരിൽ പാ൪ട്ടി അംഗത്വം ഇദ്ദേഹത്തിന് നഷ്ടമായിരുന്നു. പുന്നപ്ര-വയലാ൪ സമരസേനാനിയുടെ ചെറുമകനും ചേ൪ത്തല മുൻ ഏരിയാ സെക്രട്ടറി ദിമിത്രോവിൻെറ മരുമകനുമായ താൻ പി. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19നാണ് വിവാഹം കഴിച്ചതെന്ന് നിരപരാധിത്വം എടുത്തുപറയുന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജില്ലക്ക് പുറത്തുനിന്ന് പാ൪ട്ടിയുടെ ഉന്നതതല അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമെന്നും പാ൪ട്ടി സഖാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് അന്വേഷണം സി.ബി.ഐയെപ്പോലുള്ള ഏജൻസികളെ ഏൽപിക്കാൻ പാ൪ട്ടി ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു. വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവ൪ക്കും കത്തിൻെറ പക൪പ്പ് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.