ദോഹ: ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെ നി൪മാണ പ്രവ൪ത്തനങ്ങളിലേ൪പ്പെടുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ ഫിഫയല്ല എന്തെങ്കിലും ചെയ്യേണ്ടതെന്നും പ്രസിഡൻറ് സെപ് ബ്ളാറ്റ൪. വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന കമ്പനികൾക്കാണ് ഇക്കാര്യത്തിൽ പൂ൪ണ ഉത്തരവാദിത്തമെന്നും അദ്ദേഹം ശ്രീലങ്കയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
നിരവധി വിദേശരാജ്യങ്ങളിൽ നിന്നുള്ള വൻകിട കമ്പനികൾ ഖത്തറിൽ പ്രവ൪ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ജ൪മ്മനി, ഫ്രാൻസ്, ഇംഗ്ളണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ. അവ൪ക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വം വേണ്ടതെന്നും ബ്ളാറ്റ൪ പറഞ്ഞു. നിലവിൽ ഖത്തറിൽ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും ബ്ളാറ്റ൪ അഭിപ്രായപ്പെട്ടതായി ഗാ൪ഡിയൻ റിപ്പോ൪ട്ട് ചെയ്തു. ഖത്തറിൽ തൊഴിൽ ചൂഷണവും തൊഴിലാളി വിരുദ്ധ പ്രവ൪ത്തനങ്ങളും നടക്കുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ നേരത്തെ നിരന്തരം റിപ്പോ൪ട്ട് ചെയ്തിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ഫിഫ കഴിഞ്ഞ ജനുവരിയിൽ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ബ്ളാറ്റ൪ നേരത്തെ ഖത്ത൪ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ച൪ച്ച നടത്തുകയും ചെയ്തിരുന്നു. ഖത്തറിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. തിയോ സ്വാൻസൈഗറും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഫിഫ ഇപ്പോൾ സ്വരം മയപ്പെടുത്തിയെന്നതിൻറ സൂചനയാണ് ബ്ളാറ്ററുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്. ബ്ളാറ്ററിൻെറ പ്രസ്താവനയോടെ ഖത്തറിലെ തൊഴിൽ പ്രശ്നങ്ങൾ വീണ്ടും ച൪ച്ചയാവാൻ സാധ്യതയുണ്ട്.
ഖത്തറിലേക്ക് ഏറ്റവുമധികം തൊഴിലാളികളെ കയറ്റി അയക്കുന്നത് ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ളാദേശ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്.
എല്ലാ തൊഴിലാളികളെയും ഒരേ രീതിയിൽ കാണുകയും തൊഴിൽസുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഖത്തറിൽ തൊഴിൽ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ളെന്ന് ആംനസ്റ്റി ഇൻറ൪നാഷണൽ നേരത്തെ വിമ൪ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.