അജ് യാല്‍ ഫിലിം ഫെസ്റ്റിവല്‍: മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകള്‍ ഇന്ന്

ദോഹ: രണ്ടാമത് അജ് യാൽ യൂത്ത് ഫിലിം ഫെസ്റ്റിവലിൽ മെയ്ഡ് ഇൻ ഖത്ത൪- പ്രോഗ്രാം വൺ വിഭാഗത്തിലെ സിനിമകൾ ഇന്ന് പ്രദ൪ശിപ്പിക്കും. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ സേഹയുമായി സഹകരിച്ചൊരുക്കിയ ഏഴ് ഹ്രസ്വചിത്രങ്ങളാണ് പ്രോഗ്രാം-1 വിഭാഗത്തിൽ  ഇന്ന് പ്രദ൪ശിപ്പിക്കുന്നത്. മെയ്ഡ് ഇൻ ഖത്ത൪ മത്സരവിഭാഗത്തിലാണ് ഈ സിനിമകളുടെ പ്രദ൪ശനം.
യൂസുഫ് അൽ മൊദ്ഹദി സംവിധാനം ചെയ്ത അശ്റ ഫി അൽമേയ (10 ശതമാനം), ഹിന്ദ് അൽ അൻസാരി സംവിധാനം ചെയ്ത അംരീഖ ലാ, നാദിയ തബീബിൻെറ ദി ബിഗ് ഡ്രീം, അലി അൻസാരിയുടെ ഖറാ൪, അലി അലിയുടെ ന്യൂ ഡേ, അബ്ദുൽഅസീസ് ഇൽ സാദിയുടെ സയസ്രോഖ (ഹി വിൽ സ്റ്റീൽ ഇറ്റ്), മറിയം അൽ സഹ് ലിയുടെ ടി ബോയ് എന്നീ ഹ്രസ്വചിത്രങ്ങളാണ് ഇന്ന് പ്രദ൪ശിപ്പിക്കുക.
അജ്യാൽ ഫെസ്റ്റിവലിൻെറ ഭാഗമായി ‘സാൻഡ് ബോക്സ്’ ഫാമിലി വീക്കെൻഡ് ആഘോഷങ്ങൾ ഇന്ന് മുതൽ ശനിയാഴ്ച വരെ നടക്കും. കതാറ ബിൽഡിങ് മൂന്നിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് പരിപാടി ആരംഭിക്കുക. പരിപാടിയിൽ കുട്ടികൾക്ക് ന്യൂസ് റൂമും സിനിമ നി൪മ്മാണവും പരിചയപ്പെടുത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.