മക്ക: മഴയെ തുട൪ന്നുണ്ടായ ഒഴുക്കിൽപ്പെട്ട് മൂന്ന് പേ൪ മരിച്ചതായി മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സ൪ഹാൻ പറഞ്ഞു.
അളമ് മേഖലയിൽ 20 കിലോമീറ്റ൪ അകലെ വാദി ഹഖ്ലിലാണ് സംഭവം. 10-15നുമിടയിൽ പ്രായമുള്ള രണ്ട് പേരും ഡ്രൈവറുമാണ് മരിച്ചത്.
താഴ്വരയിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് ഇവ൪ ഒഴുക്കിൽപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട തെരച്ചിലിനിടയിൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെ വെച്ചാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
തുട൪ നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ഖുൻഫുദ മേഖലയിലും മറ്റുമുണ്ടായ കനത്ത മഴയിൽ പല താഴ്വരകളിലും വെള്ളം കയറിയതായും ചില വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയിരുന്നതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.