വിദേശികളുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

റിയാദ്: സൗദി സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷൂറൻസ് നി൪ബന്ധമാണെന്ന് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷൂറൻസ് സമിതി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ പാസ്പോ൪ട്ട് വിഭാഗവുമായി ബന്ധിപ്പിക്കുമെന്നതിനാൽ ഇൻഷൂറൻസ് ഇല്ലാതെ ഇഖാമ എടുക്കാനോ പുതുക്കാനോ സാധ്യമാവില്ളെന്ന് ഹെൽത്ത് ഇൻഷൂറൻസ് സമിതി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല ഇബ്രാഹീം അശ്ശരീഫ് പറഞ്ഞു. സ്വകാര്യ കമ്പനിയിലെ ജോലിക്കാരൻെറ ആശ്രിത൪ക്ക് ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം തൊഴിലുടമ നൽകണമെന്നും അല്ലാത്ത സാഹചര്യത്തിൽ അത്തരം കമ്പനികൾക്ക് ആരോഗ്യസമിതി നിയമാവലയിലെ ഖണ്ഡിക 14നുസരിച്ച് തൽക്കാലികമായോ സ്ഥിരമായോ റിക്രൂട്ടിങ് നി൪ത്തിവെക്കുമെന്നും ഐ.ടി വിഭാഗം മേധാവി എൻജി. അഹ്മദ് അദ്ദമ്മാസ് പറഞ്ഞു. പാസ്പോ൪ട്ട് വിഭാഗം (ജവാസാത്ത്), നാഷനൽ ഇൻഫ൪മേഷൻ സെൻറ൪, അൽഅലം ഐ.ടി കമ്പനി എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക. സ്വദേശികൾക്കും സ൪ക്കാ൪ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവ൪ക്കും സ൪ക്കാ൪ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുമെന്നതിനാൽ വിദേശികൾ ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവ൪ക്കും മെഡിക്കൽ കവറേജ് ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടത്തിൽ സൗദിയിലേക്ക് സന്ദ൪ശനവിസയിൽ വരുന്നവ൪ക്കും മെഡിക്കൽ ഇൻഷൂറൻസ് നി൪ബന്ധമാവും.
ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികൾക്ക് പുതിയ നിയമം പ്രയാസം സൃഷ്ടിക്കും. കുടുംബത്തിൻെറ മെഡിക്കൽ ഇൻഷൂറൻസ് കമ്പനി നൽകാത്ത സാഹചര്യത്തിൽ സ്വന്തമായി ചെലവ് വഹിക്കാൻ ഇത്തരം കുറഞ്ഞ വരുമാനക്കാ൪ നി൪ബന്ധിതരാവും. സ്വന്തം ചെലവിൽ ഇൻഷൂറൻസ് വഹിക്കാൻ തയാറാവാത്ത സാഹചര്യത്തിൽ ഇത്തരക്കാരുടെ കുടുംബങ്ങളെ നി൪ബന്ധിച്ച് തിരിച്ചയക്കാനും തൊഴിലുടമകൾ ശ്രമിച്ചേക്കും. കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷൂറൻസ് സമിതിയുടെ നിയമാവലിയിലെ അഞ്ചാം ഖണ്ഡിക പ്രകാരമാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജ്യത്തെ 29 ഇൻഷൂറൻസ് കമ്പനികളിലായി നിലവിൽ ഒരു കോടിയോളം പേരാണ് മെഡിക്കൽ ഇൻഷൂറൻസിൽ ചേ൪ന്നിട്ടുള്ളതെന്ന് ഹെൽത്ത് ഇൻഷൂറൻസ് സഭ വ്യക്തമാക്കി. ഇൻഷൂറൻസ് മേഖലയിൽ വൻ കുതിപ്പും പുതിയ കമ്പനികൾ കടന്നുവരാൻ സാധ്യതയുമുള്ള നിയമം എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.