ഏകീകൃത ഗാര്‍ഹിക തൊഴില്‍ കരാറിന് ജി.സി.സി നീക്കം

കുവൈത്ത് സിറ്റി: ഗൾഫ് കോഓപറേറ്റിവ് കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിൽ ഏകീകൃത ഗാ൪ഹിക തൊഴിൽ കരാ൪ കൊണ്ടുവരാൻ ആലോചന. കുവൈത്തിൽ ചേ൪ന്ന ജി.സി.സി തൊഴിൽ മന്ത്രാലയ അണ്ട൪ സെക്രട്ടറിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക ച൪ച്ചകൾ നടക്കുകയും കരാറിന് കരടുരൂപം നൽകുകയും ചെയ്തു. ഇത് ഉടൻ ജി.സി.സി തൊഴിൽ മന്ത്രിമാരുടെ പരിഗണനക്കായി സമ൪പ്പിക്കും. കരടുകരാറിൽ രണ്ടു മണിക്കൂ൪ ഓവ൪ടൈം അടക്കം ദിവസം എട്ടു മണിക്കൂ൪ ജോലി, മെച്ചപ്പെട്ട താമസം, വ൪ഷത്തിൽ ഒരു മാസം അവധി തുടങ്ങിയവ നി൪ബന്ധമാക്കുന്നുണ്ട്.
കൂടാതെ, തൊഴിലാളികളുടെ പാസ്പോ൪ട്ട് തൊഴിലുടമ കൈവശംവെക്കാതിരിക്കുക, തൊഴിലാളിക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാൻ അനുവാദം നൽകുക (തൊഴിലുടമയുടെ വീട്ടിൽതന്നെ ആവണമെന്നില്ല), കരാ൪ തീ൪ന്നാൽ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നൽകുക തുടങ്ങിയവയും കരടുകരാറിലുള്ളതായി കുവൈത്ത് മാൻപവ൪ പബ്ളിക് അതോറിറ്റി ഡയറക്ട൪ ജനറൽ ജമാൽ അൽദൂസരി വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും മറ്റും നിരന്തര വിമ൪ശത്തിന് ഇടയാക്കുന്ന മേഖലയാണ് ഗൾഫ് രാജ്യങ്ങളിലെ ഗാ൪ഹിക തൊഴിൽ രംഗം.
തൊഴിലാളികളുടെ അവകാശങ്ങൾ യഥാവിധി സംരക്ഷിക്കപ്പെടുന്നില്ല എന്ന പരാതിയോടൊപ്പം പലപ്പോഴും തൊഴിലുടമകളുടെ പീഡനത്തിനും ഇരയാവുന്നതായി ആക്ഷേപമുയരാറുണ്ട്. കുവൈത്തിൽ ഗാ൪ഹിക തൊഴിലാളികൾ തൊഴിൽ നിയമത്തിൻെറ പരിധിയിൽ പോലും വരുന്നില്ല. ഗാ൪ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഗാ൪ഹികകാര്യ വകുപ്പും ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഗാ൪ഹിക തൊഴിലാളി വകുപ്പുമുണ്ടെങ്കിലും ഗാ൪ഹിക തൊഴിലാളികൾ നേരിടുന്ന പ്രശ്നത്തിന് കുറവൊന്നുമില്ല എന്നതാണ് യാഥാ൪ഥ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.