വോള്‍വോ ഏഷ്യന്‍ റേസ്: ആദ്യ പാദത്തില്‍ അബൂദബിക്ക് ജയം

അബൂദബി: ലോകം ചുറ്റി നടക്കുന്ന വോൾവോ ഏഷ്യൻ റേസിൻെറ ആദ്യ പാദത്തിൽ അബൂദബി സംഘം ഒന്നാമതത്തെി. സ്പെയിനിലെ അലികാൻറ മുതൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വരെ നടന്ന പായ്ക്കപ്പലോട്ട മൽസരത്തിലാണ് അബൂദബി ടീം ആദ്യ സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാഴ്ചയിലധികം നീണ്ട മൽസരത്തിൽ 6487 നോട്ടിക്കൽ മൈൽ കടലുകളിലൂടെ സുരക്ഷിതമായി മറികടന്നാണ് സംഘം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം ഒളിമ്പിക്സ് സ്വ൪ണത്തിന് അ൪ഹനായ ബ്രിട്ടീഷുകാരൻ ഇയാൻ വാക്കറാണ് അബൂദബി സംഘത്തെ നയിക്കുന്നത്. പ്രതിദിനം 500ലധികം നോട്ടിക്കൽ മൈൽ യാത്ര ചെയ്താണ് സംഘം ലക്ഷ്യത്തിലത്തെിയത്. അപകടങ്ങൾ കുറച്ച് കൃത്യതയോടെ ലക്ഷ്യ സ്ഥാനം കൈവരിക്കുയെന്ന പദ്ധതിയിൽ യാത്ര ആരംഭിച്ച സംഘം ബ്രസീൽ തീരത്തെ ഫെ൪ണാണ്ടോ ഡി¤േനാൻഹ ദ്വീപുകളെ ചുറ്റി ഭൂമധ്യരേഖയും താണ്ടിയാണ് കേപ്പ്ടൗണിലെ ലക്ഷ്യ സ്ഥാനത്തത്തെിയത്. കേപ്പ് ടൗണിൽ നിന്ന് ഓഷ്യൻ റേസ് നടക്കുന്നത് അബൂദബിയിലേക്കാണ്. അബൂദബിയിലേക്കുള്ള പായ്ക്കപ്പലോട്ടത്തിലും വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് ടീമിൻെറ പ്രതീക്ഷയെന്ന് ഇയാൻ വാക്ക൪ക്കൊപ്പം ടീമിൽ അംഗമായ സ്വദേശി പൗരൻ ആദിൽ ഖാലിദ് പറഞ്ഞു.
പുതുവ൪ഷത്തോട് അനുബന്ധിച്ചാണ് ഓഷ്യൻ റേസ് ടീമുകൾ അബൂദബി തീരത്തേക്ക് എത്തുക. ഓഷ്യൻ റേസ് സംഘത്തിൻെറ വരവ് പ്രമാണിച്ച് അബൂദബി കോ൪ണിഷിൽ ഡെസ്റ്റിനേഷൻ വില്ളേജും മറ്റ് നിരവധി ആഘോഷ പരിപാടികളും തയാറാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.