യു.എ.ഇ സമ്പദ് മേഖല അതിവേഗം കരകയറുന്നതായി ഐ.എം.എഫ് റിപ്പോര്‍ട്ട്

അബൂദബി: അറബ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ യു.എ.ഇ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് അതിവേഗം കരകയറുന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്).  നി൪മാണ മേഖല, ലോജിസ്റ്റിക്സ്, ഹോസപിറ്റാലിറ്റി മേഖലകളുടെ പിന്തുണയുടെ കരുത്തിലാണ് യു.എ.ഇ സമ്പദ് മേഖല കുതിക്കുന്നതെന്ന് അടുത്തിടെ രാജ്യം സന്ദ൪ശിച്ച ഐ.എം.എഫ് സംഘം വ്യക്തമാക്കി.
എണ്ണ സമ്പന്നമായ അബൂദബിയിലെ നി൪മാണ പദ്ധതികളും ദുബൈയിലെ സേവന മേഖലയിലെ വള൪ച്ചയുമാണ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് സഹായകമാകുന്നത്.  
ഈ വ൪ഷം യു.എ.ഇയുടെ സാമ്പത്തിക വള൪ച്ച 4.2 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വ൪ഷം ഇത് 5.2 ശതമാനമായിരുന്നു. അതേസമയം, എണ്ണയിതര മേഖല 5.5 ശതമാനം വള൪ച്ച കൈവരിക്കും.  അസംസ്കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന കുറവ് തുട൪ന്നാൽ സമ്പദ് വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.  
2008-09 കാലത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുന്ന ദുബൈയും സ൪ക്കാ൪ സ്ഥാപനങ്ങളും ബാധ്യതകൾ നേരത്തേ തന്നെ അടച്ചുതീ൪ത്ത് തുടങ്ങിയിട്ടുണ്ട്.
അതേസമയം, ചില സ൪ക്കാ൪ സ്ഥാപനങ്ങളുടെ ബാധ്യത പഴയ പോലെ നിലനിൽക്കുകയാണ്. ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖല സ്ഥിരത കൈവരിച്ചതും നി൪ണായക നേട്ടമാണെന്ന് ഐ.എം.എഫ് വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.