മസ്ജിദുല്‍ അഖ്സ വിമോചനത്തിന് അറബ് രാജ്യങ്ങള്‍ പിന്തുണ നല്‍കണം -ഖാലിദ് മിശ്അല്‍

ദോഹ: മസ്ജിദുൽ അഖ്സയുടെ മോചനത്തിന് ഈജിപ്ത്, ജോ൪ദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ആത്മാ൪ഥമായ പിന്തുണ നൽകണമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അൽ. ഖുദ്സ് വിമോചനം ഫലസ്തീൻ ജനതയുടെ മാത്രം ആവശ്യമായി കാണുന്നത് ആത്മഹത്യാപരമായിരിക്കും. അഖ്സ ഫലസ്തീനികളുടെ മാത്രം പുണ്യഗേഹമാണെന്ന് ആരും വിചാരിക്കരുത്. മുസ്ലിം ലോകത്തിൻെറ ആദ്യ ഖിബ്ലയാണിതെന്ന കാര്യം വിസ്മരിക്കരുതെന്നും ഖാലിദ് മിശ്അൽ അഭിപ്രായപ്പെട്ടു.
അൽദുസ് വിമോചനമാണ് ഫലസ്തീൻ വിഷയത്തിൻെറ കാതൽ. ഇന്ന് അൽഅഖ്സ ഭീഷണിക്ക് നടുവിലാണ്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്. ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രമുഖ രാജ്യമെന്ന് നിലക്ക് സൗദി അറേബ്യയിൽ നിന്ന് വലിയ പിന്തുണയാണ് ഫലസ്തീൻ ജനത പ്രതീക്ഷിക്കുന്നത്.
അയൽ രാജ്യമെന്ന നിലക്ക് ഈജിപ്ത് ഫലസ്തീൻ വിമോചനത്തിന് മുന്നിൽ നിൽക്കേണ്ട രാജ്യമാണ്.
ജോ൪ദാൻ നൽകി വരുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും തുട൪ന്നും ഇത് പ്രതീക്ഷിക്കുന്നതായും ഹമാസ് നേതാവ് വ്യക്തമാക്കി. അൽ ഖുദ്സ് മതപരമായി ലോകത്തിൻെറ ആസഥാനമായാണ് അറിയപ്പെടുന്നത്.
ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് ഖുദ്സിനെ മോചിപ്പിക്കാൻ ഇസ്ലാമിക ലോകം സ൪വ പിന്തുണയും നൽകണമെന്ന് ഖാലിദ് മിശ്അൽ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.