സൗദി-ബഹ്റൈന്‍ കോസ് വേ എമിഗ്രേഷന്‍ ഏകീകരിക്കും

റിയാദ്: സൗദിയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ എമിഗ്രേഷൻ സംവിധാനം ഏകീകരിക്കുമെന്നും നിലവിലുള്ള രണ്ട് പോയിൻറിലെ പരിശോധനക്ക് പകരം ഒന്നായി കുറക്കുമെന്നും സൗദി പാസ്പോ൪ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാ൪ക്കാണ് പുതിയ സംവിധാനത്തിൻെറ ഗുണഫലം പ്രത്യക്ഷത്തിൽ ലഭിക്കുക. എന്നാൽ കോസ്വേ അതി൪ത്തിയിൽ തിരക്ക് ഗണ്യമായി കുറക്കാൻ പുതിയ തീരുമാനം കാരണമാവുമെന്നതിനാൽ എല്ലാ യാത്രക്കാ൪ക്കും ഇത് അനുഗ്രഹമായിത്തീരും.
സൗദി, ബഹ്റൈൻ ജവാസാത്ത് - എമിഗ്രേഷൻ സംവിധാനം ഇലക്ട്രോണിക് രീതിയിൽ ഏകീകരിച്ചുകൊണ്ടാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് പോകുന്നവ൪ക്ക് സൗദി ജവാസാത്ത് കൗണ്ടറിലും ബഹ്റൈനിൽ നിന്ന് സൗദിയിലേക്കുന്ന യാത്രക്കാ൪ക്ക് ബഹ്റൈൻ ജവാസാത്ത് കൗണ്ടറിലും പരിശോധനക്ക് വിധേയമായാൽ മതിയാവും. എന്നാൽ ജി.സി.സി ഇതര രാജ്യങ്ങളിൽ നിന്നുള്ളവ൪ക്ക് രണ്ട് രാജ്യത്തിൻെറ ജവാസാത്ത് നടപടികളും പൂ൪ത്തിയാക്കേണ്ടി വരും. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാ൪ക്ക് പ്രത്യേക കൗണ്ട൪ പ്രവ൪ത്തിക്കും. ഏതെങ്കിലും ഒരു രാജ്യത്തിൻെറ ഇലക്ട്രോണിക് സംവിധാനം തകരാറിലാവുന്ന സാഹചര്യത്തിൽ ഇതര രാജ്യത്തിൻെറ കൗണ്ടറിനെ അവലംബിക്കാവുന്നതാണ് എന്നതും പുതിയ സംവിധാനത്തിൻെറ പ്രത്യേകതയാണ്.
നാല് മാസത്തിനകം പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനം ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 1986ൽ നി൪മിച്ച കിങ് ഫഹദ് കോസ്വേ കടക്കുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്തുണ്ടായ വൻ വ൪ധനവിനത്തെുട൪ന്ന് സൗദിയും ബഹ്റൈനും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ പുതിയ സംവിധാനം നിലവിൽ വരുന്നത്. കഴിഞ്ഞ ബലി പെരുന്നാൾ ഒഴിവു ദിനങ്ങളിൽ ലക്ഷം പേ൪ കോസ്വേ കടന്നിട്ടുണ്ടെന്നാണ് ജവാസാത്തിൻെറ കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.