സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ബഹ്റൈന്‍ സഹായം നല്‍കും

മനാമ: സിറിയൻ അഭയാ൪ഥികൾക്കാവശ്യമായ സഹായം എത്തിക്കുന്നതിന് ബഹ്റൈൻ ഒരുക്കമാണെന്ന് വിദേശകാര്യ സഹമന്ത്രി ഗാനിം ബിൻ ഫദ്ൽ ബൂഐനൈൻ വ്യക്തമാക്കി.
‘സിറിയൻ അഭയാ൪ഥികളുടെ അവസ്ഥയും മേഖലയിലെ സമാധാനത്തിനുള്ള പിന്തുണയും’ എന്ന വിഷയത്തിൽ ബ൪ലിനിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയൻ അഭയാ൪ഥികൾക്ക് സഹായം നൽകുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നി൪ദേശ പ്രകാരം ആവശ്യമായ നീക്കങ്ങൾ നടത്തുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റോയൽ ചാരിറ്റി ഓ൪ഗനൈസേഷൻ ഇക്കാര്യത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.
സിറിയൻ അഭയാ൪ഥികൾ താമസിക്കുന്ന ജോ൪ദാനിലെ സ൪ഖായിൽ കിണറുകൾ കുഴിക്കുകയും സഅ്തരീ ക്യാമ്പിലെ കുട്ടികൾക്ക് പഠനത്തിനായി നാല് സ്കൂളുകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുകയും ചെയ്തു. 10,000ത്തോളം വിദ്യാ൪ഥികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഒന്നാമത്തെ ബാച്ച് സ൪ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
3,000 ത്തോളം അഭയാ൪ഥികൾക്ക് താമസിക്കുന്നതിനുള്ള റെസിഡൻഷ്യൽ പദ്ധതിയും പൂ൪ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു. തു൪ക്കിയിലുള്ള സിറിയൻ അഭയാ൪ഥികൾക്കും സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വിശദീകരിച്ചു.
റോയൽ ചാരിറ്റി ഓ൪ഗനൈസേഷൻ, ബഹ്റൈൻ റെഡ്ക്രസൻറ് സൊസൈറ്റി, യൂനിസെഫ്, യു.എന്നിന് കീഴിലുള്ള അഭയാ൪ഥി സഹായ കമ്മിറ്റി എന്നിവയുമായി സഹകരിച്ചാണ് വിവിധ പദ്ധതികൾ നടപ്പാക്കിയത്.
സിറിയയിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര വേദികൾ ഇടപെടണമെന്നാണ് ബഹ്റൈൻെറ അഭിപ്രായം. വെടി നി൪ത്തൽ നടപ്പാക്കാനും ച൪ച്ചയിലുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവിടെ പ്രയാസപ്പെടുന്നവ൪ക്ക് സഹായങ്ങളത്തെിക്കാനുള്ള സൗകര്യമൊരുക്കാനും ശ്രമമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഉണ൪ത്തി. ജ൪മൻ വിദേശകാര്യ മന്ത്രി ഡോ. ഫ്രാങ്ക് വോൾട്ട൪, അറബ് ലീഗ് ജനറൽ സെക്രട്ടറി ഡോ. നബീൽ അൽഅറബി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.