കള്‍ചറല്‍ ഫോറം ഓണം-ഈദ് ആഘോഷം ഒക്ടോബര്‍ 18ന്്

ദോഹ: കൾചറൽ ഫോറം ഖത്ത൪ സ്പോ൪ട്സ് ക്ളബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണം, ഈദ് ആഘോഷം 2014 ഒക്ടോബ൪ 18ൻ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 9.30 വരെ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ല കമ്മറ്റികളുടെ നേതൃത്വത്തിൽ കലാ പരിപാടികൾ അരങ്ങേറും. സാംസ്കാരിക പ്രഭാഷണം, പുലികളി, ഓണപ്പാട്ട്, ചെണ്ടമേളം, ഒപ്പന, ദഫ് മുട്ട്, കോൽക്കളി. വളളംകളി, ചിത്രീകരണം, കമ്പവലി, ഫുട്ബോൾ മത്സരം എന്നിവ നടക്കും. ഓണം, ഇദ്് ആഘോഷത്തിൻെറ ഭാഗമായുളള അത്താഴവിരുന്നോടു കൂടിയാണ് പരിപാടി അവസാനിക്കുക. പരാപാടിയിലേക്ക് മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി കൾചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി കൾച്ചറൽ ഫോറം പ്രസിഡൻറ് എം.എം. മൊഹ്യുദ്ധീൻ ചെയ൪മാനും സുഹൈൽ ശാന്തപുരം ജനറൽ കൺവീനറും യാസി൪ അബ്ദുല്ല ഓ൪ഗനൈസിങ് കൺവീനറുമായി സ്വാഗത സംഘം രൂപവൽകരിച്ചു.
 

പെരുന്നാൾ നിറവിൽ യൂത്ത് ഫോറം ‘ഈദ് മൽഹാ൪’
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ചു കുട്ടികൾക്കും കുടുംബങ്ങൾക്കും ഒന്നിച്ചിരുന്ന് ആഘോഷിക്കാൻ യൂത്ത് ഫോറം ‘ഈദ് മൽഹാ൪’ പരിപാടി സംഘടിപ്പിച്ചു. മല൪വാടി ബാലസംഘത്തിൻെറയും യൂത്ത് ഫോറത്തിൻെറയും കലാകരൻമാ൪ അണിയിച്ചൊരുക്കിയ ഒപ്പന, ദഫ് മുട്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം ദോഹയിലെ മുൻനിര ഗായക൪ അണിനിരന്ന ഗാനമേളയും അരങ്ങേറി.
യൂത്ത് ഫോറം പ്രസിഡൻറ് എസ്.എ. ഫിറോസ് ഈദ് സന്ദേശം നൽകി. ആഘോഷ വേളകളിൽ പോലും ബന്ധങ്ങൾ സോഷ്യൽ നെറ്റ്വ൪ക്കിലെ വെ൪ച്വൽ ലോകത്ത് ഒതുക്കുന്ന പുതിയ കാലത്ത് കൂടിച്ചേരലിൻെറയും മാനസികോല്ലാസത്തിൻെറയും ഇത്തരം വേദികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കൺവീന൪ സി. ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. വി. സമീഉല്ല, ഷബീബ് അബ്ദുൽ റസാഖ് തുടങ്ങിയവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.