ദോഹ: സ്മാ൪ട്ട് ഫോണുകളുടെ പാക്കറ്റ് പൊളിച്ച് കൃത്രിമ പാ൪ട്സുകൾ സ്ഥാപിച്ച് വിൽക്കുന്ന തട്ടിപ്പ് വ്യാപകമാവുന്നതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. ഒറിജിനൽ പാ൪ട്സുകൾ അഴിച്ചെടുത്ത് പകരം നിലവാരം കുറഞ്ഞവ ഘടിപ്പിച്ച് വിൽക്കുന്നതാണ് തട്ടിപ്പിൻെറ രീതി. ചൈനയിലും മറ്റും ഉൽപാദിപ്പിക്കുന്ന താഴ്ന്ന ബ്രാൻഡ് ഫോണുകളിലെ പാ൪ട്ട്സുകളാണ് മികച്ച ബ്രാൻഡുകളുടെ ഫോണിൽ പോലും ഉപയോഗിക്കുന്നതത്രെ. ജി.സി.സി രാജ്യങ്ങളിൽ പലയിടത്തും കണ്ണികളുള്ള റാക്കറ്റ് തന്നെ ഇതിനായി പ്രവ൪ത്തിക്കുന്നുണ്ടെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
പാ൪ട്സുകൾ മാറ്റിയ ഫോണുകൾ വൻ വിലക്കുറവിലാണ് വിൽക്കുന്നത്. സാംസങ്, നോകിയ തുടങ്ങിയ മികച്ച ബ്രാൻഡ് ഫോണുകൾ പോലും ഇപ്പോൾ ഉപഭോക്താക്കൾക്ക് വിലപേശി കുറഞ്ഞ വിലക്ക് വാങ്ങാൻ കഴിയുന്നുണ്ട്. ചില ഡീല൪മാ൪ വൻ വിലക്കുറവ് എന്ന നിലയിൽ പരസ്യം ചെയ്യുന്നുമുണ്ട്. ഇങ്ങനെ വിൽക്കുന്ന ഫോണുകൾ അധികവും പാക്കറ്റ് പൊളിച്ച് പാ൪ട്സുകൾ മാറ്റിയവയാണെന്നാണ് റിപ്പോ൪ട്ട്.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ ദോഹയിലെ വിൽപന നടത്തുന്നതിൽ 20 മുതൽ 30 ശതമാനം വരെ ഫോണുകൾ ദുബൈയിൽ റീ പാകിങ് നടത്തിയവയാണെന്ന് സമ്മതിച്ചു. ഉപഭോക്താക്കൾക്കും കച്ചവടക്കാ൪ക്കും ഒരു പോലെ ആദായകരമായതിനാൽ ഇത്തരം ഫോണുകൾക്ക് വൻ ഡിമാൻറാണ് ഉണ്ടാകുന്നത്. വാങ്ങുന്നവ൪ക്ക് ഒറിജിനൽ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഫോൺ ലഭിക്കുമ്പോൾ വ്യാപാരികൾക്ക് 10 മുതൽ 20 ശതമാനം വരെ കൂടുതൽ ലാഭമുണ്ടാകുയും ചെയ്യുന്നു. ഇത്തരം ഫോണുകൾ തിരിച്ചറിയാനുള്ള ഏകവഴി ഇതിൻെറ ഗ്യാരൻറിയെക്കുറിച്ച് മനസിലാക്കുകയാണ്.
കൃത്രിമം നടത്തി വിൽക്കുന്ന ഫോണുകൾക്ക് മാനുഫാക്ച൪ വാറൻറിയെക്കാൾ ഷോപ്പ് ഗ്യാരൻറിയാണ് ഉണ്ടാവുക. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉപഭോക്താവിന് ഷോപ്പുടമകൾ തന്നെ മാറ്റി നൽകും. എന്നാൽ ഈ ഫോൺ എത്രകാലം നിൽക്കുമെന്നതിന് ഗ്യാരൻറിയൊന്നും ലഭിക്കില്ല.
കൃത്രിമം നടത്തിയ ഫോണും ഒറിജിനലും തമ്മിൽ വേ൪തിരിച്ചറിയാൻ വളരെ പ്രയാസമാണ്. ഈ രംഗത്തെ വിദഗധ൪ക്ക് മാത്രമേ ഇതിന് കഴിയൂ.
ആളുകൾ ഫോൺ ഇടക്കിടെ മാറ്റിവാങ്ങുന്നത് ഒരു പ്രവണതയായി വള൪ന്നതോടെയാണ് ഈ റാക്കറ്റ് ശക്തമായതെന്ന് ഒരു സെയിൽസ്മാൻ പറഞ്ഞു. കമ്പനി സാധനങ്ങൾ വിൽക്കുന്നതിനെക്കാൾ ലാഭം കൂടുതലായതിനാൽ ഡീല൪മാ൪ ഇത്തരം ഫോണുകൾ വിൽക്കാനാണ് കൂടുതൽ താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.