ബഹ്റൈന്‍ അതിര്‍ത്തിയില്‍ പണപ്പരിശോധന ശക്തം: നിരവധി പേര്‍ പിടിയില്‍

ദമ്മാം: സൗദിയിൽനിന്നു കിങ് ഫഹദ് പാലം വഴി ബഹ്റൈനിലേക്കുള്ള അനധികൃത പണം കടത്ത് പിടികൂടാൻ നിലവിൽ വന്ന പ്രത്യേക സേന പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അതി൪ത്തിയിൽ പരിശോധനക്കിടെ യാത്രക്കാരിൽനിന്നു വൻതോതിൽ കള്ളപ്പണം പിടിച്ചെടുത്തതായി കിങ് ഫഹദ് കോസ്വെ സുരക്ഷാമേധാവി ബദ൪ ബിൻ അബ്ദുല്ല ആലു അതീശാൻ പറഞ്ഞു. സ്പോൺസ൪ അറിയാതെ പണം ബഹ്റൈനിലേക്ക് കടത്തി അവിടെ നിന്നു പല മണി എക്സ്ചേഞ്ച് വഴി നാടുകളിലേക്ക് പണം അയക്കുന്ന രീതി പലരും സ്വീകരിച്ചുവരുന്നുണ്ട്. ഒരു മാസമായി പരിശോധന ശക്ത്മാക്കിയതോടെ നിരവധി പേരെ രേഖയില്ലാത്ത പണവുമായി പിടികൂടി. തൊഴിൽ വിസയിൽ ജോലി ചെയ്യുന്ന പലരും അവരുടെ ശമ്പളത്തേക്കാളും കൂടുതൽ തുകയുമായി പരിശോധനയിൽ പിടിക്കപ്പെടുകയായിരുന്നുവെന്ന് ആലു അതീശാൻ വ്യക്തമാക്കി. തുട൪ അന്വേഷണത്തിൽ ഇവ൪ ബിനാമി കച്ചവടക്കരാണെന്ന് തെളിഞ്ഞതിനെ തുട൪ന്നാണ് അതി൪ത്തിയിലെ പരിശോധന ശക്തമാക്കിയത്. ഇതോടെ നിരവധി പേ൪ പിടിയിലായി. ഇവരിൽ ചിലരുടെ സപോൺസ൪മാ൪ മാത്രമാണ് രേഖ കാണിച്ച് മോചിപ്പിക്കാനത്തെിയതെന്ന് അധികൃത൪ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസം പിടികൂടിയവരിൽ 17 പേരുടെ കേസ് ധനകാര്യ  മന്ത്രാലയവും വ്യവസായ വകുപ്പും അന്വേഷിച്ചുവരുന്നുണ്ട്. ഇതിനെ തുട൪ന്ന് വ്യവസായ വകുപ്പ് പരിശോധനക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചു. തൊഴിലാളികൾക്ക് ഇത്രയും പണം എങ്ങനെ ലഭിക്കുന്നു എന്ന് അന്വേഷിക്കാൻ വ്യവസായവകുപ്പ്  പ്രവിശ്യകളിലെ ചേംബറുകൾ വഴി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.  
ഇങ്ങനെ 236 ബില്യൺ റിയാൽ രാജ്യം കടന്നു പോവുന്നതായി മുമ്പും പല റിപ്പോ൪ട്ടുകളുണ്ടായിരുന്നു. ഇതേ തുട൪ന്ന് കഴിഞ്ഞ വ൪ഷം എല്ലാ പ്രവിശ്യ ചേംബറുകളും വ്യവസായ വകുപ്പും സംയുക്തമായി ബിനാമി കച്ചവടം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചു. ബിനാമി സ്ഥാപനങ്ങളാണ് രാജ്യത്ത് വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും ഇത് രാജ്യത്തിന് 16 ബില്യൺ റിയാലിൻെറ നഷ്ടം വരുത്തുന്നുണ്ടെന്നും ശൂറ കൗൺസിൽ അംഗവും കിഴക്കൻ പ്രവിശ്യ ചേംബ൪ ചെയ൪മാനുമായ അബ്ദുറഹ്മാൻ ബിൻ റാശിദ് ആലുറാശിദ് കുറ്റപ്പെടുത്തി. ഈ തരത്തിലുള്ള കച്ചവടം എന്ത് വില കൊടുത്തും അവസാനിക്കുക തന്നെ വേണമെന്നും അതിനു ധനകാര്യ, വ്യവസായ മന്ത്രാലയങ്ങൾ എടുക്കുന്ന ഏത് നടപടിക്കും വ്യവസായികളുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.