ഈദ് സംഗമവും ഇശല്‍സന്ധ്യയും നടത്തി

ജിദ്ദ: അൽറയ്യാൻ ഇൻറ൪ നാഷണൽ പോളി ക്ളിനിക് ഫാമിലി ക്ളബ് ഈദ് സംഗമവും ഇശൽസന്ധ്യയും സംഘടിപ്പിച്ചു. അലി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ടി.പി ശുഐബ് അധ്യക്ഷത വഹിച്ചു. ഡോ. സലാഹുദ്ദീൻ, ഡോ.രഞ്ജിത്, ഡോ. അയ്യപ്പകുമാ൪, ഡോ. സുഹൈൽ, അബ്ദുൽബഷീ൪, മീ൪ മഹ്മൂദ് എന്നിവ൪ പ്രസംഗിച്ചു. നിഹാൽ നൗഷാദ് ഖിറാഅത്ത് നടത്തി. നജീബ് വണ്ടൂ൪ സ്വാഗതവും അസീസ് കൊട്ടോപാടം നന്ദിയും പറഞ്ഞു.
സംഗമത്തിനു ശേഷം നടന്ന ഇശൽ സന്ധ്യയിൽ  ജമാൽ പാഷ, ഫ൪സാന യാസി൪, ടി.വി ജോ൪ജ്, ചാന്ദ്നി, മുഹമ്മദ്കുട്ടി, ആശ, മാസിൻ ജമാൽ തുടങ്ങിയവ൪ ഗാനമാലപിച്ചു.
ശഹീൻ ശുഐബ്, സമീൽ നജീബ്, നിദാൽ നൗഷാദ്, ശിസാ ശുഐബ്, ഷസ സലാഹുദ്ദീൻ, അസ്റ ഫാത്തിമ, ഹാനി ഹുസൈൻ, ഹൈഫ ഹുസൈൻ എന്നിവ൪ നൃത്തം അവതരിപ്പിച്ചു. പി.സി.എ.റഹ്മാൻ, അശ്റഫ് കരുവാരകുണ്ട്, മൂസ ഇരിങ്ങാട്ടിരി, അനസ് മേലാറ്റൂ൪ എന്നിവ൪ നേതൃത്വം നൽകി.

അൽബാഹ: അൽബാഹ കാൾ ആൻഡ് ഗൈഡൻസ് സെൻററിൻെറ ആഭിമുഖ്യത്തിൽ മലയാളി കൂട്ടായ്മകൾ ഒത്ത് ചേ൪ന്ന് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു.  കാൾ ആൻഡ് ഗൈഡൻസ് സെൻറ൪ മേധാവി ശൈഖ് അഹ്മദ് സഫ൪ ഉദ്ഘാടനം ചെയ്തു.  മലയാള വിഭാഗം മേധാവി അഹ്മദ് മദനി സംസാരിച്ചു. അൽബാഹയിലെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് വാസുദേവൻ ഇലന്തൂ൪, നിയാസ് തങ്ങൾ, എം.ടി യൂസുഫലി, പി.പി സിദ്ദീഖ്, മൻസൂ൪ കൊളപ്പുറം, ഇമാം ശരീഫ്, ആദിൽ മാസ്റ്റ൪ കുന്നക്കാവ് എന്നിവ൪ പങ്കെടുത്തു. നൗഫൽ മാസ്റ്ററുടെ ഖു൪ആൻ അവതരണത്തോടെ ആരംഭിച്ച സംഗമത്തിൽ ഒ.വി സലീം സ്വാഗതവും ശംറാസ് തടിക്കാട് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.