ഖത്തറിന് നേരെ ഈ വര്‍ഷം 1,824 സൈബര്‍ ആക്രമണങ്ങള്‍

ദോഹ: മിഡിൽ ഈസ്റ്റ് - ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മെന മേഖലയിൽ സൈബ൪ ആക്രമണ സാധ്യതയുള്ള രാജ്യങ്ങളിൽ ഖത്ത൪ മൂന്നാം സ്ഥാനത്താണെന്ന് സൈബ൪ സുരക്ഷ രംഗത്ത് പ്രവ൪ത്തിക്കുന്ന ഫയ൪ ഐ.  2014 പകുതി പിന്നിടുമ്പോഴേക്കും രണ്ടായിരത്തോളം ആക്രമണങ്ങൾ  ഖത്തറിനെതിരെ നടന്നതായി കണ്ടത്തെിയിട്ടുണ്ട്.  
ഈ വ൪ഷം ജനുവരി ഒന്നിനും ജൂൺ മുപ്പതിനും ഇടയിൽ 1824 സൈബ൪ ആക്രമങ്ങളാണ് ഖത്തറിന് നേരെ നടന്നത്. ഐ.പി.എസ്, ഫയ൪വെൽ, ആൻറി സ്പാം, വെബ് ഗേറ്റ് വേ, സെക്യൂരിറ്റി  തുടങ്ങിയ പരമ്പരാഗത സുരക്ഷാ നിരകളിലേക്കാണ് ഈ ആക്രമണങ്ങൾ കൂടുതലുമുണ്ടായത്. മേഖലയിൽ ആക്രമണ സാധ്യതയുള്ള  രാജ്യങ്ങളിൽ ആദ്യസ്ഥാനത്ത് സൗദിയും രണ്ടാമത് തു൪ക്കിയുമാണ്.  8,564 ആക്രമണങ്ങൾ നടന്ന സൗദി അറേബ്യയിലാണ് ഈ വ൪ഷം ജി.സി.സിയിൽ ഏറ്റവും കൂടുതൽ സൈബ൪ ആക്രമണം നടന്നത്. തു൪ക്കി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും പല തവണ ആക്രമണങ്ങൾക്ക് വിധേയമായി. ഇത്തരം ആക്രണങ്ങൾ മിക്കതും രാഷ്ട്രീയമോ സാമ്പത്തികമോ ആയ ലക്ഷ്യങ്ങൾ വെച്ചായിരുന്നുവെന്നും വ്യക്തമാണെന്ന് ഫയ൪ ഐ വൈസ് പ്രസിഡൻറ് റിച്ചാ൪ഡ് ട൪ണ൪ പറഞ്ഞു. ബഹുഭൂരിപക്ഷം ആക്രമണങ്ങളുടെയും പിറകിൽ പ്രചോദനമായത് രാഷ്ട്രീയമാണെന്ന് വ്യക്തമാണ്. അടുത്ത കാലത്തുണ്ടായ അറബ് വസന്തം പല സൈബ൪ ആക്രമണങ്ങൾക്കും പ്രേരകമായിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിലൂന്നി ഒരു സന്ദേശം നൽകുക മാത്രമാണ് ആക്രമണകാരികളുടെ ലക്ഷ്യമെങ്കിൽ അവ൪ ഒരിക്കലും രാജ്യത്തെ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കില്ല. സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമായതിന് ശേഷമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ സൈബ൪ ആക്രണണങ്ങൾ രൂക്ഷമായത്. ഈജിപ്തിലെ ഭരണപരമായ പ്രശ്നങ്ങളും ഇതിന് പ്രേരകമായിട്ടുണ്ടെന്ന് കരുതണമെന്നും ട൪ണ൪ പറഞ്ഞു.
പ്രസിഡൻറ് ബശാറുൽ അസദിനെ അനുകൂലിക്കുന്ന സിറിയയുടെ ഇലക്ട്രോണിക് ആ൪മി ഖത്തറിൻെറ നിരവധി വെബ്സൈറ്റുകളിൽ കഴിഞ്ഞ വ൪ഷം നുഴഞ്ഞുകയറിയിരുന്നു. സാമ്പത്തിക ലക്ഷ്യത്തോടെ ആക്രമങ്ങൾ നടത്തുന്നവ൪ രാജ്യത്തെ പൗരൻമാരുടെയും ഗവൺെമൻറിൻെറയും സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച സ്വകാര്യങ്ങൾ ചോ൪ത്തിയെടുത്ത് പണം തട്ടുകയാണ് ചെയ്യുക. മിഡിൽ ഈസ്റ്റിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ സ്ഥിതിയനുസരിച്ച് ഇനിയും സൈബ൪ ആക്രമണങ്ങൾ വ൪ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.