ബലിപെരുന്നാള്‍ ആഘോഷിച്ചു

സലാല: ഇതര ജി.സി.സി രാജ്യങ്ങൾക്കൊപ്പം ഒമാനിലും ബലിപെരുന്നാൾ സമുചിതമായി ആഘോഷിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇബ്റാഹീം നബിയുടെ ഉത്തമ മാതൃക സ്വജീവിതത്തിൽ പിൻപറ്റണമെന്ന് പണ്ഡിതനും വാഗ്മിയുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. സലാല ഈദ്ഗാഹിൽ പെരുന്നാൾ പ്രഭാഷണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബ താൽപര്യങ്ങൾക്കും ദേഹേച്ഛകൾക്കുമെതിരെ ദൈവത്തിൻെറ താൽപര്യം മുറുകെപ്പിടിക്കുകയും ആ മാ൪ഗത്തിൽ ഇബ്റാഹീം നബി ഒട്ടേറെ ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. മഹത്തായ ഇത്തരം പ്രവൃത്തികളിലൂടെ ദൈവാനുസരണത്തിൻെറ ശരിയായ രൂപം ജനങ്ങൾക്ക് പക൪ന്നുനൽകി.
പെരുന്നാൾ നമസ്കാരത്തിന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മസ്ജിദ് ബിൻ ഹഫീഫിൽ നടന്ന ഈദ് നമസ്കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂ൪ നേതൃത്വം നൽകി. യൂനിയൻ ക്ളബ് മൈതാനിയിൽ നടന്ന ഈദ്ഗാഹിന് മുഹമ്മദാലി നേതൃത്വം നൽകി.
സൊഹാ൪: ഫലജ് ഹൈപ്പ൪മാ൪ക്കറ്റിനു സമീപം നടന്ന ഈദ്ഗാഹിന് ഫജറുസ്സാദിഖ് നേതൃത്വം നൽകി. സ്ത്രീകളടക്കം നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.