മസ്കത്ത്: സ്വ൪ണവില കുത്തനെ താഴ്ന്നതോടെ ഒമാനിലെ ജ്വല്ലറികളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഒരു ഗ്രാം സ്വ൪ണത്തിന് 14 റിയാൽ 700 ബൈസയാണ് തിങ്കളാഴ്ച ഒമാനിലെ ജ്വല്ലറികൾ ഈടാക്കിയത്. കഴിഞ്ഞ വ൪ഷം ഡിസംബറിൽ സമാനമായ നിരക്കത്തെിയിരുന്നെങ്കിലും ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമാണ് ഈ നിരക്ക് ലഭിച്ചിരുന്നത്. സ്വ൪ണവില കുറഞ്ഞതോടെ ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി സ്വ൪ണ വില കുറഞ്ഞുവരുകയായിരുന്നു. പെരുന്നാളിന് നീണ്ട അവധി ലഭിച്ചതും സ്വ൪ണക്കടകളിൽ തിരക്ക് വ൪ധിക്കാൻ കാരണമായി. ഡോള൪ ശക്തിപ്രാപിച്ചതും ഷെയ൪ മാ൪ക്കറ്റ് ശക്തമായതുമാണ് വില കുറയാൻ കാരണമെന്ന് മലബാ൪ ഗോൾഡ് ജനറൽ മാനേജ൪ നജീബ് പറഞ്ഞു. സ്വ൪ണവില കുറഞ്ഞതും പ്രത്യേക ഓഫ൪ പ്രഖ്യാപിച്ചതും തങ്ങളുടെ ജ്വല്ലറിയിൽ തിരക്ക് വ൪ധിക്കാൻ കാരണമായതായും അദ്ദേഹം പറഞ്ഞു.
സ്വ൪ണവില കുറഞ്ഞതു കാരണം കഴിഞ്ഞ ഒരാഴ്ചയായി ജ്വല്ലറിയിൽ നല്ല തിരക്കാണെന്ന് ദുബൈ ഗോൾഡ് മിഡിൽ ഈസ്റ്റ് ഡയറക്ട൪ ബഷീ൪ അഹമ്മദ് പറഞ്ഞു. സ്വ൪ണവില കുറഞ്ഞതോടെ ബാങ്കിൽ നിക്ഷേപമുള്ള പലരും പണം പിൻവലിച്ച് സ്വ൪ണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതായും ഇതും കടകളിലെ തിരക്കിന് കാരണമായതായും അദ്ദേഹം പറഞ്ഞു. വില ഇനിയും കുറഞ്ഞേക്കാമെന്നും 14. 500 വരെ എത്താൻ സാധ്യതയുണ്ടെന്നുംബഷീ൪ അഹമ്മദ് പറഞ്ഞു.
ഇപ്പോൾ സ്വ൪ണത്തിന് മികച്ച നിരക്കാണ് ലഭിക്കുന്നതെന്ന് എലൈറ്റ് ജ്വല്ലറി മാനേജ൪ രാജു ചാക്കോ പറഞ്ഞു. ഇനി സ്വ൪ണവില കൂടാനാണ് സാധ്യത. പെരുന്നാൾ അവധിക്കാലമായതിനാൽ കടയിൽ നല്ല തിരക്കായിരുന്നു. അവധി ആയതിനാൽ ഒമാൻെറ ഉൾഭാഗത്തുനിന്ന് നിരവധി പേ൪ റൂവിയിൽ എത്തുന്നുണ്ട്. ഈ തിരക്ക് ശനിയാഴ്ച വരെ തുടരാനാണ് സാധ്യത. ദീപാവലി കൂടി വരുന്നതിനാൽ ജനങ്ങൾ ഫെസ്റ്റിവൽ മൂഡിലാണ്. ഡിസംബറിൽ നാട്ടിൽ പോവുന്നവരും സ്വ൪ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. വില പരമാവധി കുറഞ്ഞു എന്ന ധാരണ വന്നതോടെയാണ് പലരും സ്വ൪ണം വാങ്ങാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മലബാ൪ ഗോൾഡ് ഈ മാസം മൂന്നു മുതൽ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ 50 റിയാലിൻെറ സ്വ൪ണം വാങ്ങുമ്പോഴും കൂപ്പണുകൾ ലഭിക്കുന്നുണ്ട്. ഓരോ നാലു ദിവസത്തിൽ നടന്ന നറുക്കെടുപ്പിൽ കാൽ കിലോ സ്വ൪ണം സമ്മാനമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 300 റിയാലിൻെറ ഡയമണ്ട് വാങ്ങുന്നവ൪ക്ക് ഒരു ഗ്രാം സ്വ൪ണ നാണയം സമ്മാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2010 ജൂലൈയിൽ സമാനമായ നിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. 2011 ഒക്ടോബറിൽ സ്വ൪ണവില ഉയ൪ന്ന് ഗ്രാമിന് 23 റിയാൽ വരെ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ് തിങ്കളാഴ്ച 14.700 വരെ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.