ഇത്തി ബീച്ചില്‍ മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു

മസ്കത്ത്: ഇത്തി ബീച്ചിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ അപകടങ്ങളിൽ കൊല്ലം സ്വദേശിയടക്കം അഞ്ചുപേ൪ മരിച്ചു. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ കൊല്ലം കുണ്ടറ സ്വദേശി അജേഷ് ബാബു പാറയിൽ തലയിടിച്ചാണ് മരിച്ചത്. കടലിലേക്ക് എടുത്തുചാടവേയാണ് തല പാറയിൽ ഇടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങിയ പാകിസതാനി കുടുംബം മുങ്ങിമരിക്കുകയായിരുന്നു. പിതാവും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. ബീച്ചിലെ തുരുത്തുകളിലൊന്നിൽ കുളിക്കാനിറങ്ങിയ കുടുംബം തിരയിൽ പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പിതാവ് മരിച്ചത്. പ്രദേശവാസികളും ആ൪.ഒ.പിയുടെ കോസ്റ്റൽ വിഭാഗവും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 41 വയസ്സുള്ള പിതാവും 13,12,10 വയസ്സുള്ള മക്കളുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ പെൺകുട്ടിയാണ്.
സലാല മുഗ്സൈൽ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് പേരും തിങ്കളാഴ്ച അപകടത്തിൽ പെട്ടു.
ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. രണ്ട് പേ൪ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.