മസ്കത്ത്: കൊച്ചി ആസ്ഥാനമായ സതേൺ നേവൽ കമാൻഡൻറിന് കീഴിലുള്ള മൂന്ന് കപ്പലുകൾ ഒമാനിൽ സൗഹൃദ സന്ദ൪ശനത്തിനത്തെി. മുതി൪ന്ന ഓഫിസ൪മാരുടെ കപ്പലായ ഐ.എൻ.എസ് തി൪, പുറംകടലിലെ നിരീക്ഷണ കപ്പലായ ഐ.എൻ.എസ് സുജാത, നാവിക പരിശീലനക്കപ്പലായ ഐ.എൻ.എസ് തരംഗിണി എന്നിവയാണ് മത്രയിലെ സുൽത്താൻഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഒന്നാം പരിശീലന സ്ക്വാഡ്രൻെറ ഭാഗമായ കപ്പലുകൾ അറേബ്യൻ ഗൾഫ് കടലിലെ യാത്രക്ക് ഈമാസം ആദ്യമാണ് കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. സതേൺ നേവൽ കമാൻഡ് മേധാവിയായ വൈസ് അഡ്മിറൽ എസ്.പി.എസ്. ചീമയും ഒൗദ്യോഗിക സന്ദ൪ശനാ൪ഥം മസ്കത്തിൽ എത്തിയിട്ടുണ്ട്. മേഖലയുടെ സുരക്ഷയും സുഭദ്രതയും ഇന്ത്യ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണെന്ന സന്ദേശം പക൪ന്നുനൽകുന്നതിൻെറ ഭാഗമായാണ് കപ്പൽ മസ്കത്തിൽ അടുപ്പിച്ചത്. ഇന്ത്യക്കും ഒമാനും ഇടയിൽ പുരാതന കാലം മുതൽക്കേയുള്ള കപ്പൽ ഗതാഗത ബന്ധത്തിൻെറ ഓ൪മപുതുക്കലും സന്ദ൪ശനത്തിൻെറ ലക്ഷ്യമാണ്. ഒമ്പതാം തീയതി വരെയാണ് കപ്പലുകൾ മത്രയിൽ ഉണ്ടാവുക. ചൊവ്വാഴ്ച തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാ൪ക്കും ഒമാനികൾക്കും കപ്പലിൽ പ്രവേശം അനുവദിക്കും. കപ്പലിലുള്ള 20 അംഗ നേവി ബാൻഡ് ഇന്ത്യൻ, പരമ്പരാഗത സംഗീതം ആലപിക്കും. നേവൽ ക്രിക്കറ്റ് ടീമും മസ്കത്ത് ക്രിക്കറ്റ് ടീമുമായി കളിക്കുമെന്നും ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.