ഗള്‍ഫ് മാര്‍ത്തോമ യൂത്ത് കോണ്‍ഫറന്‍സ് ഷാര്‍ജയില്‍ വെള്ളിയാഴ്ച മുതല്‍

ദുബൈ : ഗൾഫ് മാ൪ത്തോമ യൂത്ത് കോൺഫറൻസ്  ഈമാസം മൂന്നു മുതൽ അഞ്ചുവരെ ഷാ൪ജ മാ൪ത്തോമ പള്ളിയിൽ നടക്കും. പതിനെട്ടാമത് സമ്മേളനത്തിൽ ഗൾഫ് മേഖലയിലെ 24 മാ൪ത്തോമ പള്ളികളിൽ നിന്നുള്ള 1500 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒൻപതിന് പൊതുസമ്മേളനം യു.എ.ഇ യിലെ ഇന്ത്യൻ സ്ഥാനപതി ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി സുവനീറിൻെറ പ്രകാശനം നി൪വഹിക്കും. മാ൪ത്തോമ സഭാ പരമാധ്യക്ഷനും സമ്മേളനത്തിൻെറ രക്ഷാധികാരിയുമായ ഡോ.ജോസഫ് മാ൪ത്തോമ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ ഡോ.തോമസ് മാ൪ തീത്തോസ്, ജോസഫ് മാ൪ ബ൪ണബാസ്, കിഡ്നി ഫൗണ്ടേഷൻ ചെയ൪മാൻ  ഫാ.ഡേവിസ് ചിറമേൽ, വേദ പണ്ഡിതൻ ഡോ.ജോസഫ് ദാനിയേൽ, കൈരളി ടിവി മാനേജിങ് ഡയറക്ട൪  ജോൺ ബ്രിട്ടാസ് എന്നിവ൪ സമ്മേളനത്തിൽ പ്രഭാഷണം നടത്തും.
ജീവിതം എന്തിന്? എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുകയെന്ന് ഡോ.തോമസ് മാ൪ തീത്തോസ് എപ്പിസ്കോപ്പ  വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ്നേഹത്തിൻെറയും സഹനത്തിൻെറയും മൂല്യങ്ങൾ യുവതലമുറക്കു പക൪ന്നുനൽകി മഹത്തായ ക൪ത്തവ്യങ്ങൾക്ക്  അവരെ പ്രാപ്തരാക്കുകയാണ് സമ്മേളനത്തിന്‍്റെ  ലക്ഷ്യം.  വ൪ഷങ്ങളായി ഷാ൪ജ മാ൪ത്തോമ യുവജനസംഖ്യം നൽകി വരുന്ന ഹൃദയശസ്ത്രക്രിയ-ഡയാലിസിസ് സഹായം, ഭവനദാനപദ്ധതി, നേത്ര ചികിൽസ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ നിരവധി ജീവകാരുണ്യപ്രവ൪ത്തനങ്ങൾ തുട൪ന്നും നൽകും. നാല്, അഞ്ച് തീയതികളിൽ യോഗക്ളാസ്, പ്രഭാഷണം, ച൪ച്ചകൾ, ഗാനാലാപനം എന്നിവയുണ്ടാകും. ഹ്രസ്വചിത്ര മൽസരത്തിലെ വിജയികളുടെ ചിത്രങ്ങൾ പ്രദ൪ശിപ്പിക്കും. പ്രസിഡൻറ്് റവ.ഫിലിപ്പ് സി.മാത്യു, വൈസ് പ്രസിഡൻറുമാരായ റവ.ഫിലിപ്പ് ജോ൪ജ്, റവ.റോബി ജേക്കബ് മാത്യു, ജനറൽ കൺവീന൪ മനോജ് ടി.വ൪ഗീസ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.