കുവൈത്ത് സിറ്റി: ഫഹാഹീൽ എക്സ്പ്രസ്വേയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേ൪ മരിക്കുകയും പത്തോളം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അഞ്ച് പേ൪ ഇന്ത്യക്കാരും ഒരാൾ ഫിലിപ്പൈൻസ് സ്വദേശിയുമാണ്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് പോയ കെ.ജി.എൽ കമ്പനിയുടെ 102ാം നമ്പ൪ ബസാണ് അപകടത്തിൽ പെട്ടത്.
മുന്നിലെ ടയ൪ പൊട്ടിയതിനെ തുട൪ന്ന് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കയറുകയും തുട൪ന്ന് മറിയുകയുമായിരുന്നു.
ബസിനടിയിൽ പെട്ടാണ് കൂടുതൽ പേരും മരിച്ചത്. കുവൈത്ത് സിറ്റിക്കും ഫഹാഹീലിനും ഇടയിൽ സബാഹ് സാലിമിന് സമീപത്താണ് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ അപകടമുണ്ടായത്. വെള്ളിയാഴ്ചയായതിനാൽ ബസിൽ പതിവിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നു. ബസ് ഡ്രൈവറും ഏതാനും യാത്രികരും തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, മലയാളികൾ ഉണ്ടോ എന്നത് സംബന്ധിച്ച് രാത്രി വൈകിയും വ്യക്തത ലഭിച്ചിട്ടില്ല.
അപകടം നടന്ന വിവരം അറിഞ്ഞയുടൻ സ്ഥലത്തത്തെിയ പൊലീസും ഫയ൪ഫോഴ്സും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്.
മറിഞ്ഞ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയ൪ത്തിമാറ്റിയാണ് ഉള്ളിലും അടിയിലും കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
ബസ് മറിഞ്ഞതിനെ തുട൪ന്ന് ഫഹാഹീലിലേക്കുള്ള പാതയിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. ഉച്ചക്ക് അപകടം സംഭവിച്ചയുടൻ പത്ത് പേ൪ മരിച്ചെന്നായിരുന്നു പ്രാഥമികവിവരം പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ആറാണെന്ന് അധികൃത൪ വ്യക്തമാക്കുകയായിരുന്നു. അപകടത്തിൽ കുവൈത്ത് പൗരൻമാ൪ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ളെന്ന് അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.