ഹമാസിന് സഹായം: അറബ് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി

ന്യൂയോ൪ക്: ഹമാസിന് സഹായം നൽകിയ ജോ൪ഡൻ കേന്ദ്രമായുള്ള അറബ് ബാങ്ക്, ഹമാസിൻെറ ആക്രമണങ്ങൾക്കിരയായവ൪ക്ക് നഷ്ടപരിഹാരം നൽകണമെന്ന് യു.എസ് കോടതി. 150ലേറെ ഹമാസ് നേതാക്കളുമായി പണമിടപാട് നടത്തിയ ബാങ്ക്, ഹമാസിൻെറ പ്രവ൪ത്തനങ്ങൾക്ക് സഹായം നൽകുകയായിരുന്നെന്നാണ് ബ്രൂക്ലിൻ ഫെഡറൽ കോടതി നിരീക്ഷിച്ചത്. 2000ത്തിൻെറ തുടക്കത്തിൽ ഹമാസ് നേതാക്കളുമായി പണമിടപാട് നടത്തിയ ബാങ്ക്, അവ൪ നടത്തിയതായി പറയുന്ന ചാവേ൪ സ്ഫോടനങ്ങൾക്കിരയായവ൪ക്ക് നഷ്ടപരിഹാരം നൽകണമെന്നും അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച വിചാരണ പിന്നീട് നടക്കും. ബാങ്ക് ഓഫ് ചൈന, ക്രെഡിറ്റ് ലിയോണൈസ് എന്നിവക്കെതിരെയും സമാനമായ കേസുകൾ നിലവിലുണ്ട്. എന്നാൽ, ആരോപണം ഇരു ബാങ്കുകളും നിഷേധിച്ചിട്ടുണ്ട്. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറബ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ‘പ്രതീക്ഷിച്ച വിധിയാണിതെന്നും അദ്ഭുതമില്ളെന്നും’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.