ഗസ്സ പുനര്‍ നിര്‍മ്മിക്കാന്‍ ഇസ്ലാമിക ലോകം സഹായിക്കണം - ഖാലിദ് മിശ്അല്‍

ദോഹ: ഇസ്രായേലിൻെറ ആക്രമണങ്ങളിൽ തക൪ന്നടിഞ്ഞ ഗസ പുന൪നി൪മ്മിക്കാൻ ഇസ്ലാമിക ലോകത്തിൻെറ സഹായ ഹസ്തങ്ങൾ നീളണമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഖാലിദ് മിശ്അൽ ആവശ്യപ്പെട്ടു.
ദോഹയിൽ ഞായറാഴ്ച വൈകുന്നേരം ‘സിയോണിസ്റ്റുകൾക്ക് മേൽ ഹമാസിൻെറ വിജയം’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗസ പുന൪നി൪മ്മാണ പ്രക്രിയയിൽ എല്ലാ മുസ്ലിം രാഷ്ട്രങ്ങളും തങ്ങളുടെ പങ്ക് വഹിക്കണം. ഗസയിൽ മാത്രമായി സിയോണിസ്റ്റുകളുമായുള്ള പോരാട്ടം ഒതുങ്ങുമെന്ന് കരുതുന്നില്ല. ജറൂസലേമിലും വെസ്റ്റ് ബാങ്കിലും പോരാട്ടം തുടങ്ങുകയാണിപ്പോൾ. ഫലസ്തീൻെറ ചെറുത്തുനിൽപിൽ നിന്ന് ജറൂസലേമിനെയും വെസ്റ്റ് ബാങ്കിനെയും മാറ്റിനി൪ത്താൻ ഞങ്ങൾക്ക് കഴിയില്ല. വെസ്റ്റ് ബാങ്കിലെ ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകില്ല. ഇസ്രായേലിൻെറ അനധികൃത കയ്യേറ്റത്തിനെതിരായ പ്രക്ഷോഭാഗ്നി അവിടെ ഉയരാൻ പോവുകയാണ്.
ഫലസ്തീൻ ഐക്യം യാതാ൪ഥ്യമാക്കേണ്ടത് തങ്ങളുടെ കടമയാണ്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഇതിന് ഒരുതടസവുമുണ്ടാക്കില്ല.  ഡോ. യൂസുഫുൽ ഖറദാവി അധ്യക്ഷനായ അന്താരാഷ്ട്ര പണ്ഡിത സഭയാണ് വിജയാഹ്ളാദ ചടങ്ങ് സംഘടിപ്പിച്ചത്. ഹമാസിന് പണ്ഡിത സഭയുമായുള്ള ഐക്യത്തിൻെറ പ്രതീകമാണ് ചടങ്ങെന്ന് ഖാലിദ് മിശ്അൽ പറഞ്ഞു.
അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ ജനറൽ സെക്രട്ടറി അലി മുഹ്യുദ്ധീൻ ഖുറദാഗി, ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീജി തുടങ്ങിയവ൪  ചടങ്ങിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.