സുമനസ്സുകള്‍ സഹായിച്ചു; റഷീദ് നാട്ടിലേക്ക് മടങ്ങി

ഹഫറുൽ ബാത്തിൻ: ചികിത്സ ചെലവും കടബാധ്യതയും താങ്ങാനാവാതെ ദുരിതത്തിലായ മലയാളിയെ സുമനസ്സുകൾ നാട്ടിലത്തെിച്ചു. ഹഫറുൽ ബാത്തിനിൽ അലക്കു കടയിൽ ജോലി ചെയ്തിരുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശി ചരിഞ്ഞയിത്ത് അബ്ദുൽറഷീദാണ് (50) ഹൃദയ ശസ്ത്രക്രിയക്കായി നാട്ടിലേക്ക് മടങ്ങിയത്. ചികിത്സയെ തുട൪ന്നുണ്ടായ ബാധ്യത തീ൪ക്കാനാണ് റഷീദ് രണ്ടു വ൪ഷം മുമ്പ് സൗദിയിലത്തെിയത്. എന്നാൽ, ഒരു വ൪ഷത്തിനുള്ളിൽ ഹൃദയാഘാതമുണ്ടായതിനെ തുട൪ന്ന് നാട്ടിലേക്ക് മടങ്ങി തിരുവനന്തപുരം കിംസിൽ ചികിത്സ തേടി. നടൻ മമ്മൂട്ടിയുടെ സഹായത്തോടെയാണ് അഡ്മിഷൻ തരപ്പെടുത്തിയത്. പരിശോധനക്കൊടുവിൽ ഹൃദയ ശസ്ത്രക്രിയയാണ് ഡോക്ട൪മാ൪ നി൪ദേശിച്ചത്. ഇതിന് ഏഴു ലക്ഷം രൂപ ചെലവു വരുമെന്നു ആശുപത്രി അധികൃത൪ അറിയിച്ചു. സാമ്പത്തിക ബാധ്യതകൾക്കു മേൽ ഇത്ര വലിയ സംഖ്യ കൂടി താങ്ങാനാവാത്തതിനാൽ ശസ്ത്രക്രിയ ചെയ്യാതെ റഷീദ് എട്ടു മാസം മുമ്പ് വീണ്ടും ഹഫറിലത്തെി. എന്നാൽ, കടുത്ത നെഞ്ചു വേദന വന്നതിനെ തുട൪ന്ന് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ നാട്ടിലത്തെിച്ച് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ട൪മാ൪ നി൪ദേശിച്ചത്. പണയത്തിലായ മൺവീട്ടിൽ കഴിയുന്ന ഭാര്യയും വിദ്യാ൪ഥികളായ മൂന്നു മക്കളുമടങ്ങുന്നതാണ് റഷീദിൻെറ കുടുംബം.
കുട്ടികളുടെ പഠന ചെലവും മറ്റും കഷ്ടിച്ച് കഴിച്ചു കൂട്ടുന്ന ഇയാൾക്ക് താങ്ങാവുന്നതിലപ്പുറമാണ് ചികിത്സ ചെലവ്. റഷീദിൻെറ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ് എക്സിറ്റിൽ നാട്ടിൽ വിടാൻ ഹഫറിലെ മലയാളി കൂട്ടായ്മ രംഗത്തു വന്നു. 6500 റിയാലാണ് സ്പോൺസ൪ എക്സിറ്റ് അടിച്ചു നൽകാൻ ആവശ്യപ്പെട്ടത്. ച൪ച്ചകൾക്കൊടുവിൽ 2750 റിയാലും ടിക്കറ്റും നൽകിയതോടെ എക്സിറ്റ് നൽകാൻ തയാറായി. കഴിഞ്ഞ ദിവസം റഷീദ് നാട്ടിലേക്കു മടങ്ങി. ഭാരിച്ച ചികിത്സ ചെലവ് കണ്ടത്തൊൻ നാട്ടിൽ നിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റഷീദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.