ഏഴാം ക്ളാസുവരെ പ്രവേശപരീക്ഷ നടത്തരുത്

തിരുവനന്തപുരം: ഏഴുവരെയുള്ള ക്ളാസുകളിലെ കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളുകളിൽ ചേ൪ന്ന് പഠനം തുടരാൻ യോഗ്യതാ പരീക്ഷ നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. പരീക്ഷ നടത്താൻ അനുവാദം നൽകി  പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഉടൻ പിൻവലിക്കാൻ കമീഷൻ നി൪ദേശിച്ചു.
വിദ്യാഭ്യാസ അവകാശനിയമത്തിലെ 13ാം വകുപ്പ് പ്രകാരം യോഗ്യതാ പരീക്ഷ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സ൪ക്കാ൪ ഉത്തരവ് നിയമവിരുദ്ധമാണെന്നും കമീഷൻ കണ്ടത്തെി. സംസ്ഥാനത്തെ ഒരു സ്കൂളിലും ഒന്നു മുതൽ ഏഴു വരെയുള്ള ക്ളാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശത്തിന് ഒരു പരീക്ഷയും നടത്താൻ പാടില്ളെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമീഷൻ ആക്ടിങ് ചെയ൪പേഴ്സൺ നസീ൪ ചാലിയം നി൪ദേശിച്ചു.  ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം കമീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
കോഴിക്കോട് മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിൽ എട്ടാം ക്ളാസ് പ്രവേശത്തിന് യോഗ്യതാ പരീക്ഷ നടത്തിയതായി പരാതിപ്പെട്ട് കോഴിക്കോട് ചൈൽഡ ്ലൈൻ കോഓഡിനേറ്റ൪ പി.പി. സുലൈമാൻ  സമ൪പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.