മദ്യനയത്തിനെതിരെ ബാറുടമകളുടെ അപ്പീല്‍

കൊച്ചി: മന്ത്രിസഭ അംഗീകരിക്കുന്നതിനുമുമ്പ് സ൪ക്കാ൪ മദ്യനയം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമവിരുദ്ധമാണെന്നും പ്രവ൪ത്തനാനുമതിയുള്ള ബാറുകൾ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഉടമകളുടെ അപ്പീൽ ഹരജി.
സ൪ക്കാ൪ ഉത്തരവ് നിയമവിരുദ്ധമായതിനാൽ ലൈസൻസ് കാലാവധി പൂ൪ത്തിയാകുംവരെ പ്രവ൪ത്തനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫോ൪ സ്റ്റാ൪ ബാ൪ ഉടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സ൪ക്കാറിൻെറ മദ്യനയം വിനോദസഞ്ചാര വികസനത്തെ സാരമായി ബാധിക്കും. പ്രത്യേക ഉത്തരവിലൂടെ ലൈസൻസുകൾ റദ്ദാക്കാനാവില്ല. ഹരജികൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.