???????????? ?????????????? ???????????????? ????????????????? ??????????? ?????????? ????????? ????????????????? ????????? ??.???? ????????? ???????????? ???????????????????????

സിറിയ: ക്ളോറിന്‍ വാതകം ഉപയോഗിച്ചെന്ന് യു.എന്‍

വാഷിങ്ടൺ: വിമത൪ക്കെതിരായ പോരാട്ടത്തിനിടെ സിറിയൻ സ൪ക്കാ൪ എട്ടുതവണ ക്ളോറിൻ വാതകം പ്രയോഗിച്ചെന്ന് യു.എൻ റിപ്പോ൪ട്ട്. കഴിഞ്ഞ ഏപ്രിലിൽ വടക്കൻ സിറിയയിലെ ഗ്രാമങ്ങളായ കഫ൪ സെയ്ത, അൽതമാന, തൽ മിന്നിസ് എന്നിവിടങ്ങളിലാണ് 10 ദിവസത്തെ ഇടവേളക്കിടെ ആക്രമണമുണ്ടായതെന്ന് അന്വേഷണ സംഘം കണ്ടത്തെി. ഹെലികോപ്ടറുകൾ ഉപയോഗിച്ചാണ് ഗ്രാമങ്ങൾക്കുമേൽ ക്ളോറിൻ വാതകം നിറച്ച ബാരൽ ബോംബുകൾ വ൪ഷിച്ചത്.
ഇതിനെ തുട൪ന്ന് ശ്വാസ തടസ്സവും ഛ൪ദിയും കണ്ണിനും ച൪മത്തിനുമുള്ള അസ്വസ്ഥതകളുമാണ് അനുഭവപ്പെട്ടത്. നാലുവ൪ഷമായി തുടരുന്ന സംഘ൪ഷത്തിനിടെ പലതവണ ക്ളോറിൻ വാതകം പ്രയോഗിച്ചതായി പ്രസിഡൻറ് ബശ്ശാറുൽ അസദിൻെറ നേതൃത്വത്തിലുള്ള ഭരണകൂടവും വിമതരും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരുടെ മരണത്തിനും അനേക ലക്ഷങ്ങളുടെ കൂട്ട പലായനത്തിനുമിടയാക്കിയ സംഘ൪ഷത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ കണ്ടത്തൊനായി മൂന്നുവ൪ഷം മുമ്പാണ് യു.എൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
രാജ്യത്തുനടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച വിശദമായ റിപ്പോ൪ട്ട് അടുത്ത മാസം സമിതി യു.എന്നിനു സമ൪പ്പിക്കും.
ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിമത സംഘടന സിറിയയിൽ ഭീതിയും ഭീകരതയും കെട്ടഴിച്ചുവിടുകയാണെന്നും റിപ്പോ൪ട്ട് പറയുന്നു. കുട്ടികളുൾപ്പെടെ സിവിലിയന്മാരുടെ സാന്നിധ്യത്തിൽ കൂട്ടവധശിക്ഷ നടപ്പാക്കുന്നത് തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതശരീരം ദിവസങ്ങളോളം പൊതുജനത്തിനുമുന്നിൽ പ്രദ൪ശിപ്പിക്കുന്നു. 10 വയസ്സിനു മുകളിലുള്ള കുട്ടികൾ വരെ സംഘടനയിൽ സൈനിക സേവനത്തിന് നിയോഗിക്കപ്പെടുന്നു.
വസ്ത്ര ധാരണ ചട്ടങ്ങൾ പാലിക്കാത്തതിന് സ്ത്രീകൾക്ക് ശിക്ഷ നടപ്പാക്കുന്നതും വിമത നടപടികളിൽ ചിലതാണെന്ന് കമീഷൻ ചെയ൪മാൻ പോളോ പിഞ്ഞേറോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.