എബോള: നൈജീരിയയിലെ എല്ലാ സ്കൂളുകളും അടച്ചു

അബുജ: എബോള പട൪ന്നുപിടിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി നൈജീരിയയിലെ എല്ലാ സ്കൂളുകളും ഒക്ടോബ൪ 13 വരെ അടച്ചതായി വിദ്യാഭ്യാസ മന്ത്രി ഇബ്രാഹിം ഷെകറാവു അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ അധ്യയനവ൪ഷം ആരംഭിച്ചത്.  
നൈജീരിയയിൽ എബോള ബാധിച്ച് അഞ്ചുപേ൪ മരിച്ചിരുന്നു. ഗിനി, സിയറ ലിയോൺ, ലൈബീരിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എബോള കൂടുതൽ നാശം വിതച്ചത്. 1400 ലേറെയാണ് ഇവിടങ്ങളിൽ മരണം. 2615 പേ൪  വൈറസ് ബാധിതരാണെന്നും കണ്ടത്തെിയിട്ടുണ്ട്. എബോളക്കു മുന്നിൽ വൈദ്യശാസ്ത്രം പരാജയപ്പെട്ടതിനാൽ കൂടുതൽ ജനങ്ങൾ ജാഗ്രത പുല൪ത്തേണ്ടതുണ്ടെന്ന് യു.എൻ മുന്നറിയിപ്പു നൽകി.
അതിനിടെ, കിഴക്കൻ സിയറ ലിയോണിലെ കൈലാഹുനിലെ എബോള പരീക്ഷണ ലബോറട്ടറി യു.എൻ താൽകാലികമായി അടച്ചു. സെനഗലിൽനിന്നുള്ള ആരോഗ്യപ്രവ൪ത്തകന് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുട൪ന്നാണിത്. സിയറ ലിയോണിൽ എബോള ബാധിച്ച് 392 പേ൪ മരിച്ചതായാണ് യു.എൻ. റിപ്പോ൪ട്ടുകൾ. കൈലാഹുനിൽ ആണ് ഏറ്റവും കൂടുതൽ എബോള ബാധിതരുള്ളത്. ഇവിടേക്ക് പ്രവേശം നിരോധിച്ചിരിക്കുകയാണ്. വൈറസ് ബാധിത രാജ്യങ്ങളിൽ പതിനായിരക്കണക്കിന് രോഗികളെ ചികിത്സിക്കാൻ ഒന്നോ രണ്ടോ ഡോക്ട൪മാ൪ മാത്രമാണുള്ളതെന്നും പ്രതിസന്ധി വ൪ധിപ്പിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.