ഇടുക്കിയില്‍ കൈവശക്കാര്‍ക്ക് നാല് ഏക്കര്‍ വരെ ഉപാധിരഹിത പട്ടയം

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ നാല് ഏക്ക൪ വരെയുള്ള കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതിൽ കൂടുതലുള്ള ഭൂമി തിരിച്ചുകൊടുക്കണം. പുതുതായി ഭൂമി പതിച്ചുകൊടുക്കുന്ന വിഷയത്തിൽ 25 വ൪ഷം കൈമാറ്റം ചെയ്യാൻ പാടില്ളെന്ന വ്യവസ്ഥ തുടരും. ഇടുക്കിയിലെ പട്ടയത്തിനായി ചട്ടത്തിൽ ആവശ്യമായ മാറ്റം വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
നിലവിൽ ഭൂമി പതിച്ചുകൊടുക്കുന്നത് ചട്ടം 24 പ്രകാരമാണ്. അപ്രകാരം പട്ടയം നൽകാൻ നടപടിയായപ്പോൾ വ്യവസ്ഥ മാറ്റണമെന്ന ആവശ്യമുയ൪ന്നു. ഈ സാഹചര്യത്തിലാണ് ഭൂമി പതിവ് ചട്ടത്തിലെ അഞ്ച് (എ), എട്ട് സി (1) എന്നിവ ഭേദഗതി ചെയ്ത് പട്ടയം നൽകാൻ തീരുമാനിച്ചത്. നിലവിൽ ഒരു ഏക്ക൪ വരെ മാത്രമേ പട്ടയം നൽകൂവെന്ന വ്യവസ്ഥ മാറ്റും. നാല് ഏക്ക൪ വരെ കൊടുക്കാനാണ് തീരുമാനം. കൈവശത്തിലിരിക്കുന്ന ഭൂമിക്ക് ഉപാധിരഹിതമായാണ് പട്ടയം നൽകുക. ഏറ്റവും വേഗത്തിൽ പട്ടയം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.