ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപക ശമ്പളം 5000 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ 321 ഏകാധ്യാപക വിദ്യാലയങ്ങളിലെ (ബദൽ സ്കൂളുകൾ) അധ്യാപക൪ക്കുള്ള ശമ്പളം 3000 രൂപയിൽനിന്ന് 5000 രൂപയാക്കി ഉയ൪ത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 12 ജില്ലകളിലായി ഇക്കൊല്ലം 369 വളൻറിയ൪മാരാണ് പ്രവ൪ത്തിക്കുന്നത്. ഇവിടെ 5186 കുട്ടികളുണ്ട്. മറ്റു സ്ഥലങ്ങളിൽ എത്തി പഠിക്കാൻ കഴിയാത്തത്ര  വിദൂര സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്ന സ്കൂളുകളാണിത്. ഇവിടത്തെ അധ്യാപക൪ക്ക് വേണ്ട പരിഗണന കിട്ടുന്നില്ളെന്ന പരാതി പരിഗണിച്ചാണ് തുക ഉയ൪ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.