യുണൈറ്റൈഡ് നേഷൻസ്: ഇറാഖിലെ വിമത സായുധ ഗ്രൂപ്പായ ഐ.എസ്.ഐ.എസിനെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) അമ൪ച്ച ചെയ്യാൻ ഐക്യരാഷ്ട്ര സംഘടന നീക്കം തുടങ്ങി. യു.എൻ സുരക്ഷാ കൗൺസിൽ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. 15 അംഗ സുരക്ഷാ കൗൺസിൽ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.
ഐ.എസ്.ഐ.എസ് ബോധപൂ൪വം സാധാരണ പൗരന്മാരെ ലക്ഷ്യം വെക്കുകയാണെന്ന് സുരക്ഷാ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച യു.എന്നിലെ ബ്രിട്ടീഷ് പ്രതിനിധി പറഞ്ഞു.
സംഘടനക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നവ൪ക്കും ആയുധങ്ങൾ നൽകുന്നവ൪ക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കും. ഐ.എസ്.ഐ.എസ് ഔദ്യാഗിക വക്താവ് അടക്കം ആറു പേരെ കരിമ്പട്ടികയിൽ ഉൾപെടുത്തി. നേരത്തെ ഐ.എസ്.ഐ.എസ് എന്ന പേരിൽ അറിയിപ്പെട്ട സംഘം ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) എന്ന് പേര് മാറ്റിയിട്ടുണ്ട്. യു.എൻ സുരക്ഷാ കൗൺസിൽ നേരത്തെ തന്നെ ഐ.എസ്.ഐ.എസിനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.