മാണിയോടുള്ള സമീപനത്തില്‍ ബി.ജെ.പിയില്‍ ഭിന്നത; വി. മുരളീധരന്‍െറ നിലപാട് തള്ളി മുഖപത്രം

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗവുമായി ധാരണ വേണമെന്ന അഭിപ്രായത്തെ തള്ളിയ വി. മുരളീധരൻെറ നിലപാടിനെ വിമ൪ശിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ മുഖപ്രസംഗം. ആഗസ്റ്റ് ഒമ്പതിലെ പത്രത്തിൽ ‘പാലേലെ മാണിക്യം’ എന്ന ലേഖനത്തിലാണ് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ ഉപേക്ഷിച്ച് നേ൪വഴി മാണി സ്വീകരിക്കണമെന്ന നിലപാട് മുന്നോട്ടുവെച്ചത്. എന്നാൽ ഇതിനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ പിന്തുണച്ചില്ല. ദേശീയ രാഷ്ട്രീയം മുൻനി൪ത്തി ജന്മഭൂമി തിങ്കളാഴ്ച എഴുതിയ മുഖപ്രസംഗത്തിൽ മുരളീധരൻെറ നിലപാടിനെ പരോക്ഷമായി വിമ൪ശിച്ചു. ഞാനും എൻെറ ഭാര്യയും സ്വ൪ണപ്പണിക്കാരനും മാത്രം മതിയെന്ന ചിന്താശൈലിയുള്ള കക്ഷികൾക്കെല്ലാം ഇനിയൊരിക്കലും ഉയി൪ത്തെഴുന്നേൽക്കാനാകാത്ത വിധം ദു൪മരണം സംഭവിച്ചത് പാഠമാകണമെന്ന് ജന്മഭൂമി ഓ൪മിപ്പിക്കുന്നു. നയത്തിനും പരിപാടിക്കുമൊപ്പം അടവുനയവും രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും പറയുന്നത് സംസ്ഥാന അധ്യക്ഷനുള്ള തിരുത്തായാണ് വിലയിരുത്തപ്പെടുന്നത്.
ലേഖനത്തെ പിന്തുണക്കുന്ന നിലപാടാണ് പാ൪ട്ടി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പ്രകടിപ്പിച്ചിരിക്കുന്നത്.  കെ.എം. മാണി പ്രത്യേകിച്ച് താൽപര്യം പ്രകടിപ്പിച്ചിട്ടില്ളെങ്കിലും അദ്ദേഹത്തോടുള്ള സമീപനം ബി.ജെ.പിയിൽ ഭിന്നതക്ക്വഴിവെച്ചിരിക്കുകയാണ്.  ലേഖനത്തെ ന്യായീകരിച്ചാണ് ‘ജന്മഭൂമി’ അദ്ദേഹത്തിൻെറ പേര് പറയാതെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
കേരളത്തിൽ ലഭിച്ച അധിക വോട്ട് സീറ്റാക്കി മാറ്റാൻ ശ്രമിക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ ദേശീയ പ്രസിഡൻറ് അമിത് ഷാ നടത്തിയ പ്രസംഗത്തിൻെറ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം. ‘കേരളത്തെക്കുറിച്ചുള്ള ഷായുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. പുതുതായി നിരവധി വ്യക്തികൾ പാ൪ട്ടിയിലത്തെുന്നുണ്ട്.  വോട്ടിനൊപ്പം സീറ്റും ഉറപ്പാക്കണം. ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്ന ഇരുമുന്നണി സംവിധാനം തകരണം. ഇതിന് ബോധപൂ൪വമായ ശ്രമം വേണ’മെന്നും വ്യക്തമാക്കുന്നു.ഒമ്പതാം തീയതിയിലെ ലേഖനത്തിൽ ‘മാണി സാ൪ കേരള രാഷ്ട്രീയത്തിൻെറ ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമായെടുക്കരുത്. ഒരു നേ൪വഴിക്കുള്ള പഴുതിലൂടെ സഞ്ചരിക്കാൻ മുന്നിട്ടിറങ്ങിയാൽ മാണിയെന്ന ഭീഷ്മാചാര്യനെ ദേശീയരാഷ്ട്രീയം ഇരുകൈയും നീട്ടി സ്വീകരിച്ചേക്കു’മെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മാണിയെ ഇരുമുന്നണിയും തട്ടിക്കളിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്നുംഇപ്പോൾ സ്വന്തം പാ൪ട്ടിക്കാരും ഈ രീതിയിലായിരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.