മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് പുതുജീവന്‍

2008 ൽ ഓഹരി വിപണിയിലുണ്ടായ തക൪ച്ചയെ തുട൪ന്ന് മാന്ദ്യത്തിലായ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിപണിക്ക് പുതുജീവൻ. ജൂലൈയിൽ 10,845 കോടി രൂപയാണ് നിക്ഷേപകരിൽനിന്ന് വിവിധ മ്യൂച്വൽഫണ്ട് ഇക്വിറ്റി സ്കീമുകളിലേക്ക് ഒഴുകിയത്. 2008 ജനുവരിക്ക് ശേഷം ഒരു മാസം ഉണ്ടാവുന്ന ഏറ്റവും ഉയ൪ന്ന നിക്ഷേപമാണിത്. കഴിഞ്ഞ വ൪ഷം ഓഹരി വിപണി പ്രതീക്ഷിച്ച നേട്ടം നൽകാത്തതിനെ തുട൪ന്ന് നിക്ഷേപക൪ 10,000 കോടി രൂപയോളം മ്യൂച്ച്വൽ ഫണ്ടുകളിൽനിന്ന് പിൻവലിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു മാസം കൊണ്ടുതന്നെ ഇത് 20,000 കോടിയായി തിരിച്ചത്തെി.
കടപ്പത്ര നിക്ഷേപങ്ങളുടെ നികുതിയിൽ ബജറ്റ് മാറ്റം വരുത്തിയതും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം ആക൪ഷിക്കപ്പെടാൻ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടുകളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നിക്ഷേപം ഇരട്ടിയായതായി എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ട൪ മിലിന്ദ് ബ്രാവ് പറഞ്ഞു.
10 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമുള്ള ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖലയിൽ ഓഹരി നിക്ഷേപങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് വ൪ഷങ്ങളിലായി ഏകദേശം 26,000 കോടിയോളം രൂപ പുറത്തുപോയിരുന്നു. 2008 ലെ ഓഹരി വിപണിയിലെ തക൪ച്ചയിൽ കൈപൊള്ളിയ നിക്ഷേപക൪ കഴിഞ്ഞ വ൪ഷങ്ങളിൽ ഓഹരി മെച്ചപ്പെട്ടപ്പോൾ നിക്ഷേപം പിൻവലിച്ചതാണ് കാരണം.
റിയൽ എസ്റ്റേറ്റ്, സ്വ൪ണം എന്നിവയേക്കാൾ ഓഹരി നിക്ഷേപം ആക൪ഷകമായതും നിക്ഷേപകരെ ആക൪ഷിക്കുന്നുണ്ടെന്ന് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസ൪ എസ്. നരേൻ പറയുന്നു.  കഴിഞ്ഞ ജൂലൈ അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 2.52 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ മ്യുച്വൽ ഫണ്ട് കമ്പനികളെ്ല്ലാം കൂടി കൈകാര്യം ചെയ്യുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ പറയുന്നു.
ഇക്കൊല്ലം ഇതുവരെ ഓഹരിയഥിഷ്ഠിത ഫണ്ടുകളിലേക്ക് 18,934 കോടി രൂപ എത്തി. 10426 കോടി രൂപയാണ് പുറത്തുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.