മോദി പ്രഭാവം കാണാനില്ല; ഓഹരികളില്‍ തിരുത്തല്‍

മുംബൈ: മോദി പ്രഭാവത്തിൻെറ പേരിൽ ഓഹരി വിപണിയിൽ കുതിച്ചു കയറിയ മിക്ക ഓഹരികളും തിരുത്തലിൻെറ പാതയിൽ. തെരഞ്ഞെടുപ്പിന് മുമ്പേ മോദി പ്രധാനമന്ത്രിയാകുമെന്ന കണകൂട്ടലിൽ കുതിച്ച പല ഓഹരികളും ബജറ്റ് കഴിഞ്ഞതോടെ പ്രതീക്ഷകൾക്ക് വലിയ ഭാവിയില്ളെന്ന് കണ്ട് തിരിച്ചിറക്കത്തിലാണ്.

250 ഓളം ഇടത്തരം -വൻകിട കമ്പനികളുടെ ഓഹരികളിലാണ് തിരുത്തൽ പ്രകടം. 20 മുതൽ 60 വരെ ശതമാനമാണ് പല ഓഹരികളിലും വിലയിടിഞ്ഞത്. ഇക്കൊല്ലം ജൂൺ വരെ 65 ശതമാനം ഉയ൪ന്ന ജയപ്രകാശ് അസോസിയേറ്റ്സിന് ജൂണിന് ശേഷം 35 ശതമാനമാണ് തിരുത്തൽ. ജി.എം.ആ൪ ഇൻഫ്രാസ്ട്രക്ചറിന് ജൂണിന് ശേഷം 32 ശതമാനമാണ് ഇടിവ്. ഐ.ഡി.ബി.ഐ ബാങ്ക് 28.67 ശതമാനം, സ്റ്റീൽ അതോറിറ്റി 27.95, എൻ.എച്ച്.പി.സി 25.84, യൂണിയൻ ബാങ്ക് 25.53, ബാങ്ക് ഓഫ് ഇന്ത്യ 25.06, റൂറൽ ഇലക്ട്രിഫിക്കേഷൻ 24.70, പവ൪ ഫിനാൻസ് കോ൪പറേഷൻ 24.55, റിലയൻസ് പവ൪ 24.12 ശതമാനം എന്നിവയാണ് വൻകിട ലിസ്റ്റഡ് കമ്പനികളിൽ തിരുത്തൽ പ്രകടമായത്. മിഡ് ക്യാപ് വിഭാഗത്തിൽ സി. മഹേന്ദ്ര എക്സ്പോ൪ട്ട് -64 ശതമാനം, ഹബ് ടൗൺ 44.78, ഗുജറാത്ത് എൻ.ആ൪.ഇ കോക്ക് 44.31 എന്നിവക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.